നഴ്സിങ്, ഫാർമസി കഴിഞ്ഞവരാണോ? ഇതാ 250 ഒഴിവുകൾ..ഇങ്ങനെ അപേക്ഷിക്കാം
പട്ടികവർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബൽ പാരാമെഡിക്സ് ട്രെയിനി പദ്ധതിയിൽ ഒഴിവുകൾ. 250 ഒഴിവുകളാണ് ഉളളത്. താത്കാലിക നിയമനമാണ്. പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത, ഹോണറേറിയം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
നേഴ്സിംഗ് / ഫാർമസി / മറ്റ് അംഗീകൃത പാരാമെഡിക്കൽ ബിരുദ യോഗ്യതയുള്ളവർക്കായി 150 ഒഴിവുകളാണ് ഉള്ളത്.

ജിഎൻഎം /എഎൻഎം മറ്റ് അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 100 ഒഴിവുകളാണ് ഉള്ളത്. സർക്കാർ /ഡിഎംഇ / സർവ്വകലാശാലകൾ അംഗീകരിച്ച നഴ്സിംഗ് / ഫാർമസി / പാരാമെഡിക്കൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (കോഴ്സ് പൂർണ്ണമായും വിജയിച്ചവരും ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം).
അപേക്ഷിക്കാനുള്ള പ്രായപരിധി 21 - 35 വയസാണ്. നിയമന കാലാവധി പൂർണ്ണമായും താൽക്കാലികാടിസ്ഥാനത്തിൽ 1 വർഷത്തേക്ക് മാത്രം ആയിരിക്കും. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുക. പ്രതിമാസ ഹോണറേറിയം അംഗീകൃത ബിരുദ യോഗ്യതയുള്ളവർക്ക് - 18,000 രൂപയും അംഗീകൃത ഡിപ്ലോമ (ജിഎൻഎം / എഎൻഎം ഉൾപ്പെടെ) യോഗ്യതയുള്ളവർക്ക് - 15,000 രൂപയുമായിരിക്കും.
ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ഐടിഡി പ്രൊജക്ട് ഓഫീസ് (ഐടിഡിപി) എന്നിവിടങ്ങളിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം..ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 5 ആണ്.
കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകൾ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും വകുപ്പിൻ്രെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://stdd.kerala.gov.in/images/pdf/notification/Notification_Application_23112026.pdf
അഭിമുഖം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഹോസ്റ്റൽ വാർഡൻ, അസിസ്റ്റൻറ് കുക്ക് തസ്തികകളിൽ ഒഴിവ്. താത്കാലിക നിയമനമാണ്. നവംബർ 28ന് രാവിലെ 11 30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ ഇൻറർവ്യൂ നടക്കും. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 27 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇമെയിൽ അയക്കുമ്പോൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കേണ്ടതാണ്. ഫോൺ: 0484- 2369059


Click it and Unblock the Notifications
