നവോദയ വിദ്യാലയങ്ങളില്‍ വമ്പന്‍ തൊഴില്‍ അവസരം; 7500ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
നവോദയ വിദ്യാലയ സമിതി ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടിജിടി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി), മെസ് ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 7500ഓളം തസ്തികളിലേക്കാണ് ഇപ്പോള്‍ വിഞ്ജാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cseitms.nic.in/nvsrecuritment വഴി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങള്‍
പിജിടി (കമ്പ്യൂട്ടര്‍ സയന്‍സ്)- 306
പിജിടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)- 91
പിജിടി (ആധുനിക ഇന്ത്യന്‍ ഭാഷ)- 46
ടിജിടി (കമ്പ്യൂട്ടര്‍ സയന്‍സ്)- 649
ടിജിടി (കല)- 649
ടിജിടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)- 1244
ടിജിടി (സംഗീതം)- 649
സ്റ്റാഫ് നഴ്സ്- 649
കാറ്ററിംഗ് സൂപ്പര്‍വൈസര്‍- 637
ഓഫീസ് സൂപ്രണ്ട്- 598
ഇലക്ട്രീഷ്യന്‍/ പ്ലംബര്‍- 598
മെസ് ഹെല്‍പ്പര്‍- 1297
അസി. കമ്മീഷണര്‍- 50
അസി. കമ്മീഷണര്‍ (ഫിനാന്‍സ്)- 02
സെക്ഷന്‍ ഓഫീസര്‍ - 30
ലീഗല്‍ അസിസ്റ്റന്റ്- 01
എഎസ്ഒ- 55
പേഴ്‌സണല്‍ അസിസ്റ്റന്റ്- 25
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍- 08
സ്റ്റെനോഗ്രാഫര്‍- 49
റിക്രൂട്ട്മെന്റിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്, എന്നാല്‍ വിവിധ തസ്തികകളെ ആശ്രയിച്ച് പരമാവധി പ്രായപരിധി വ്യത്യാസപ്പെടുന്നു.
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഫിഷറീസ് 2022-23 പദ്ധതി - പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അക്വാകൾച്ചർ/ സുവോളജിയിലോ മറൈൻ ബയോളജി / ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് മുമ്പായി കോഴിക്കോട് വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് - ഇൻ - ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 - 2383780
പി എസ് സി അറിയിപ്പ്
കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവർ (ഡയറക്റ്റ് ആൻഡ് ബൈ ട്രാൻസ്ഫർ ) (കാറ്റഗറി ന. 405/21,406/21) തസ്തികയുടെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ് ) ജൂലൈ നാല്, അഞ്ച് തിയ്യതികളില്‍ രാവിലെ 5.30ന് മാലൂർകുന്നിലെ സിറ്റി എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രാണ്ടില്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ഗസറ്റ് വിജ്ഞാപനത്തില്‍ തസ്തികക്കായി നിഷ്കർശിച്ച മാതൃകയിലുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 5.30ന് മുമ്പായി ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ജനറല്‍ കാറ്റഗറിയിലും എൻ സി എ കാറ്റഗറിയുടെ (കാറ്റഗറി.547/21,044/22) ലിസ്റ്റിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ എൻ സി എ തസ്തികയുടെ പ്രായോഗിക പരീക്ഷ നടക്കുന്ന കേന്ദ്രത്തില്‍ മാത്രം അഡ്മിഷന്‍ ടിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി പാരാമെഡിക്കൽ സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആൺകുട്ടികളായിരിക്കണം. രണ്ട് വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും, ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കും.
താല്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2383780












Click it and Unblock the Notifications