Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ഓട്ടിസം സെന്ററിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബാച്ചിലർ ഓഫ് ഒക്കുപേഷണൽ തെറാപ്പിയാണ് യോഗ്യത. 30,385 രൂപയാണ് ഒരു മാസത്തെ പ്രതിഫലം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2764056.

അതിഥി അധ്യാപക നിയമനം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ആറിന് വൈകീട്ട് നാല് വരെ http://mallapuram.kvs.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 04832 734963.

job

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ ഷൊര്‍ണ്ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി തൃക്കാരമണ്ണ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍: 0491- 2505777

26 ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെല്‍: അപേക്ഷകള്‍ ക്ഷണിക്കുന്നു.

2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 26 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 3നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 2022 മാര്‍ച്ച് 6 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. മാര്‍ച്ച് 8ന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ജൂനിയര്‍ റിസപ്ഷനിസ്റ്റ്

കൊല്ലം: ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ റിസപ്ഷനിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദവും, അംഗീകൃത സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റ് ആയി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. ടെലിഫോണ്‍/ഫാക്‌സ് പ്രവര്‍ത്തനങ്ങളില്‍ അറിവുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-41 (നിയമാനുസൃത ഇളവ് ബാധകം). ശമ്പളം 21580-61370. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ 0474 2746789.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+