കൊച്ചിൻ ഷിപ്പ്‌യാർഡിൽ വമ്പൻ അവസരം; കരാർ ജോലി..2 ലക്ഷം വരെ ശമ്പളം
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ വിവിധ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുരക്ഷാ ഉപദേഷ്ടാവ് (ഒന്ന്), പ്രോജക്ട് അഡ്വൈസർ (ഇൻ്റഗ്രേറ്റഡ് സെക്യൂരിറ്റി മാനേജ്മെൻ്റ് സിസ്റ്റം) (ഒന്ന്), സുരക്ഷാ ഓഫീസർ (രണ്ട്) എന്നിങ്ങനെ ആകെ നാല് ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികളുടെ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങളറിയാം
യോഗ്യത
എല്ലാ തസ്തികകളിലേക്കും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അവശ്യ യോഗ്യത. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, സെക്യൂരിറ്റി മാനേജ്‌മെൻ്റ് അല്ലെങ്കിൽ ഡിഫൻസ് സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര യോഗ്യതയോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷകർ പ്രതിരോധ സേനകളിലോ (കരസേന/നാവികസേന/വ്യോമസേന) ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പോലീസ് സേനകളിലോ സേവനമനുഷ്ഠിച്ച് വിരമിച്ച ഉദ്യോഗസ്ഥരായിരിക്കണം. ഇൻഡസ്ട്രിയൽ അല്ലെങ്കിൽ ഡിഫൻസ് സ്ഥാപനങ്ങളിലെ സുരക്ഷാ മാനേജ്‌മെൻ്റ് പരിചയത്തിന് മുൻഗണനയുണ്ട്.

സുരക്ഷാ ഉപദേഷ്ടാവ് തസ്തികയ്ക്ക് കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും, ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ 12-ലോ അതിനു മുകളിലോ വിരമിച്ചവരുമായിരിക്കണം. പ്രതിമാസം 2,00,000 രൂപയാണ് ശമ്പളം. പ്രായപരിധി ഡിസംബർ 20-ന് 62 വയസ് കവിയരുത് (1963 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവർ).
പ്രോജക്ട് അഡ്വൈസർ
10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും,ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ 11-ലോ അതിനു മുകളിലോ വിരമിച്ചവരുമായിരിക്കണം. അതല്ലെങ്കിൽ, ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് E4-ഓ അതിനു മുകളിലോ പേ സ്കെയിലിൽ വിരമിച്ച, 10 വർഷത്തിൽ കുറയാത്ത സുരക്ഷാ മാനേജ്‌മെൻ്റ് പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രതിമാസം 1,50,000 രൂപയാണ് ശമ്പളം. പ്രായപരിധി സംബർ 20-ന് 62 വയസ്സ് കവിയരുത്.
സുരക്ഷാ ഓഫീസർ
10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും, ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ 10-ലോ അതിനു മുകളിലോ വിരമിച്ചവരുമായിരിക്കണം. പ്രതിമാസം 59,000-ശമ്പളം ലഭിക്കുന്ന ഈ തസ്തികയ്ക്ക് 2025 ഡിസംബർ 20-ന് 50 വയസ്സ് കവിയരുത് (1975 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവർ).ഈ തസ്തികകളെല്ലാം ഒരു വർഷത്തെ കരാർ നിയമനങ്ങളാണ്. സ്ഥാപനത്തിൻ്റെ ആവശ്യകതകളും വ്യക്തിഗത പ്രകടനവും അനുസരിച്ച് ഇത് രണ്ട് വർഷം വരെ നീട്ടും. നിയമനം സിഎസ്എല്ലിൻ്റെ യൂണിറ്റുകളിലോ പ്രോജക്ട് സൈറ്റുകളിലോ ആയിരിക്കും. ഇന്ത്യയിലോ വിദേശത്തോ ഉള്ള സിഎസ്എൽ യൂണിറ്റുകളിലേക്ക് ജോലിമാറ്റവും സാധ്യമാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക്- https://cochinshipyard.in/uploads/career/2ad79f29ba738b92dce5da7ad721f707.pdf












Click it and Unblock the Notifications