Get Updates
Get notified of breaking news, exclusive insights, and must-see stories!

കനറാ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ്, വനിതാ കമ്മിഷനില്‍ എല്‍ഡി ക്ലർക്ക്: പരീക്ഷയില്ലാതെയും നേടാം ജോലി

മലപ്പുറം വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്, വേർഡ്, എക്‌സൽ) നിർബന്ധം. അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്.താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04931 247001, 04931 294559.

jo

അഭിമുഖം ജനുവരി 15ന്

കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ കാര്യാലയത്തിലെ എല്‍ഡി ക്ലാര്‍ക്കിന്റെ ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ഇന്റര്‍വ്യു നടത്തും. കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ വച്ചായിരിക്കും (പരമാര ഷോപ്പിംഗ് കോംപ്ലക്‌സ് (യുപിഎഡി ഓഫീസ്), റൂം നമ്പര്‍ 2, ഒന്നാംനില, പരമാര റോഡ്, പ്രസിഡന്‍സി ഹോട്ടലിനു സമീപം, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍, കൊച്ചി 682018). ജനുവരി ഒന്‍പതിനു നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു 15ലേക്ക് മാറ്റുകയായിരുന്നു.

വിവിധ ഒഴിവുകള്‍

എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 17 ന് രാവിലെ 10.30 ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കൂടാതെ കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും ഉണ്ടാകും. ഫോണ്‍ -8281359930,

ലാബ് ടെക്‌നീഷ്യന്‍

കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 രാവിലെ 11ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2526949.

ക്ലർക്ക്

ഇറിഗേഷന്‍ വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും അധീനതയിലുള്ള പാലക്കാട് പോത്തുണ്ടി ഉദ്യാനത്തിലെ ടിക്കറ്റ് കൗണ്ടറിലേക്ക് പ്രവേശന പാസ് വിതരണത്തിനും മറ്റിനത്തിലെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി രണ്ട് ക്ലാര്‍ക്ക് കം അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. ബി.കോം ബിരുദം, മലയാളം-ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത.

പ്രായപരിധി 35.നെന്മാറ, മേലാര്‍കോട്, വണ്ടാഴി ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലുള്ളവര്‍ക്ക് പരിഗണന. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവര്‍ ജനുവരി 19 ന് രാവിലെ 11 ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+