ഓഫീസ് സെക്രട്ടറി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍, കെയർടേക്കർ: തൊഴിൽ അവസരങ്ങൾ അറിയാം
മലപ്പുറം:ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആരോഗ്യ വകുപ്പില്‍ ഓഫീസ് മാനേജ്‌മെന്റില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട്/സീനിയര്‍ സൂപ്രണ്ട് തത്തുല്യ പദവിയില്‍ കുറയാത്ത തസ്തികയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഉയര്‍ന്ന പ്രായപരിധി 2021 സെപ്തംബര്‍ ഒന്നിന് 40 വയസ്. റിട്ടയര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് 59 വയസ്. അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നേരിട്ടോ ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സെപ്തംബര്‍ 30ന് വൈകീട്ട് നാലിനകം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2730313.
കെയര്‍ ടേക്കര്‍
എറണാകുളം: ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (വനിത) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2 താല്‍ക്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യത : പ്ലസ് 2 അല്ലെങ്കില്‍ തത്തുല്ല്യം. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി : 01 ജനുവരി 2021 ന് 18 -41. നിയമാനുസ്യത വയസ്സിളവ് അനുവദനീയം. രണ്ടൊഴിവ്. ജനറല്‍ മുന്‍ഗണനാ വിഭാഗം ഒന്ന്, ഈഴവ/തീയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗം ഒന്ന്. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷച്ചാല്‍ മതി. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുന്‍ഗണേതര വിഭാഗത്തേയും പരിഗണിക്കും.
പ്രൊജക്ട് കോര്‍ഡിനേറ്റര്‍
മലപ്പുറം: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 27ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 28ന് നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഓഫീസില്‍ നടത്തുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0494 2666428.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
അതിഥി അധ്യാപകർ
മലപ്പുറം: തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സെപ്തംബര്‍ 29ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളില്‍ രാവിലെ 10.30നും സൈക്കോളജി ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891242417.
ഗസ്റ്റ് അധ്യാപക നിയമനം
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.യോഗ്യരായവർ ഒക്ടോബർ ഒന്നിന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റ്,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ എത്തണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2506153, 2507763.












Click it and Unblock the Notifications