പ്രതിസന്ധിയില്‍ തളരില്ല; കൂടുതല്‍ നിയമനങ്ങളുമായി ഓല, 75 ലധികം സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്റ്
മുംബൈ: കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക ഡൗണും കാരണമുണ്ടായ വരുമാന നഷ്ടത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓല 1400 ജീവനക്കാരെ പുറത്താക്കുമെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്ഥാപനത്തിന്റെ വരുമാനത്തില്‍ 95%ശതമാനം ഇടിവുണ്ടായെന്നും ഭാവിയില്‍ ബിസിനസ്സ് എങ്ങനെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്ന് പ്രവചിക്കാന്‍ കഴിയിത്ത വിധം അനിശ്ചിതത്വത്തിലാണെന്നമായിരുന്നു സ്ഥാപനത്തിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു പിരിച്ചു വിടല്‍ വാര്‍ത്ത പുറത്തു വന്നത്.
എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സ്ഥാപനം വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. വിത്തൽ ആചാര്യയെ പുതിയ മാനവ വിഭവശേഷി മേധാവിയാക്കാനും വരും മാസങ്ങളിൽ കുറഞ്ഞത് അര ഡസനോളം സീനിയര്‍ എക്സിക്യൂട്ടീവുകളെ നിയമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'നിലവിലെ വെല്ലുവിളി നിറഞ്ഞ സമയത്ത്, പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് കമ്പനി പോയിട്ടില്ല, വാസ്തവത്തിൽ, വിവിധ മേഖലകിലള് കൂടുതൽ ആളുകളെ നിയമിക്കാൻ ശ്രമിക്കുകയാണ്' -പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കമ്പനി ഉദോഗ്യസ്ഥനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓല ഇലക്ട്രിക്കിന്റെ ബോർഡിലുടനീളം ഞങ്ങൾ പുതിയ നിയമനങ്ങള്‍ തുടരുകയാണ്. ഇന്ത്യയിലുടനീളമുള്ള 75 ല്‍ അധികം പ്രമുഖ ബിസിനസ്സ് സ്കൂളുകളിൽ നിന്നും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ കമ്പനി കൂടുതല്‍ പേരെ ജോലിക്ക് നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications