കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിയില്‍ തളരില്ല; കൂടുതല്‍ നിയമനങ്ങളുമായി ഓല, 75 ലധികം സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്‍റ്

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക ഡൗണും കാരണമുണ്ടായ വരുമാന നഷ്ടത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓല 1400 ജീവനക്കാരെ പുറത്താക്കുമെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്ഥാപനത്തിന്‍റെ വരുമാനത്തില്‍ 95%ശതമാനം ഇടിവുണ്ടായെന്നും ഭാവിയില്‍ ബിസിനസ്സ് എങ്ങനെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്ന് പ്രവചിക്കാന്‍ കഴിയിത്ത വിധം അനിശ്ചിതത്വത്തിലാണെന്നമായിരുന്നു സ്ഥാപനത്തിന്‍റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു പിരിച്ചു വിടല്‍ വാര്‍ത്ത പുറത്തു വന്നത്.

എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സ്ഥാപനം വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. വിത്തൽ ആചാര്യയെ പുതിയ മാനവ വിഭവശേഷി മേധാവിയാക്കാനും വരും മാസങ്ങളിൽ കുറഞ്ഞത് അര ഡസനോളം സീനിയര്‍ എക്സിക്യൂട്ടീവുകളെ നിയമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ola-

'നിലവിലെ വെല്ലുവിളി നിറഞ്ഞ സമയത്ത്, പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് കമ്പനി പോയിട്ടില്ല, വാസ്തവത്തിൽ, വിവിധ മേഖലകിലള്‍ കൂടുതൽ ആളുകളെ നിയമിക്കാൻ ശ്രമിക്കുകയാണ്' -പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കമ്പനി ഉദോഗ്യസ്ഥനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓല ഇലക്ട്രിക്കിന്‍റെ ബോർഡിലുടനീളം ഞങ്ങൾ പുതിയ നിയമനങ്ങള്‍ തുടരുകയാണ്. ഇന്ത്യയിലുടനീളമുള്ള 75 ല്‍ അധികം പ്രമുഖ ബിസിനസ്സ് സ്കൂളുകളിൽ നിന്നും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ക്യാമ്പസ് റിക്രൂട്ട്മെന്‍റിലൂടെ കമ്പനി കൂടുതല്‍ പേരെ ജോലിക്ക് നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ്ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ്

English summary
Ola electric mobility to hire more people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X