ഒമാനിൽ ജോലി വേണോ? 2000ത്തോളം പേർക്ക് അവസരങ്ങൾ, ഫുത്തൈം ഗ്രൂപ്പിന് കീഴിൽ ജോലി നേടാം
മസ്കറ്റ്: വിദേശത്ത് ജോലി നേടുക എന്നത് പലർക്കും സ്വപ്നമാണ്. മലയാളികളെ സംബന്ധിച്ച് മിഡിൽ ഈസ്റ്റിൽ ഒരു ജോലി ലഭിച്ചാൽ അതിലും വലിയ സന്തോഷമില്ല. അതുകൊണ്ട് തന്നെ ഡിഗ്രി പഠിച്ചു കഴിഞ്ഞാൽ ജോലി തേടി ഇവിടേക്ക് പലരും പറക്കാറുണ്ട്. അങ്ങനെ ഗൾഫിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുകയാണെങ്കിൽ ഒമാനിൽ ഒരു കൈ നോക്കിയാലോ? ഇവിടെ 2000ത്തോളം തൊഴിലവസരങ്ങൾ ഉണ്ടത്രേ. പറയുന്നത് ദുബായ് മജിദ് അൽ ഫുത്തൈം ഗ്രൂപ്പ് ആണ്.
ഫുത്തൈം ഗ്രൂപ്പിന്റെ പുതിയ ഗ്രോസറി റീട്ടെയിൽ ബ്രാൻഡായ ഹൈപ്പർമാക്സിലൂടെ നേരിട്ടും അല്ലാതെയും 2000 പേർക്ക് അവസരം ലഭിക്കുമെന്നാണ് ഗ്രൂപ്പ് വ്യക്തമാക്കിയത്. ഒമാനിലുടനീളം 11 ഓളം സ്ഥലങ്ങളിൽ നിലവിൽ ഹൈപ്പർമാക്സ് ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പിന് കീഴിലുള്ള ജീവനക്കാർക്ക് കൂടി വളരാനുള്ള അവസരമായിരിക്കും ഒരുക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

'ഒമാനിൽ നേരിട്ടും അല്ലാതെയും 2,000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, അസാധാരണമായ ഒരു ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിദഗ്ദ്ധരായ തൊഴിലാളികളെ വളർത്തിയെടുക്കും',കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശികർക്കായിരിക്കും മുൻഗണന നൽകുകയെന്നും കമ്പനിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ആധുനിക ഷോപ്പിംഗ് അനുഭവമായിരിക്കും ഹൈപ്പർമാക്സ് ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുകയെന്ന് താങ്ങാനാവുന്ന വിലയിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. മികച്ച ഡീലുകളും ഇതിനൊപ്പം ഉണ്ടാകും.
യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കാരിഫോർ ഗ്രൂപ്പ് ഫുത്തൈം ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ്. നേരത്തേ ഒമാനിലും കാരിഫോർ പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ച സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചു.അൽഫുത്തൈം ഗ്രൂപ്പിന്റെ പ്രധാന വിപണിയാണ് ഒമാൻ. ബിസിനസ്സ്, ഷോപ്പിംഗ് മാളുകൾ, കമ്മ്യൂണിറ്റികൾ, റീട്ടെയിൽ, വിനോദം തുടങ്ങി വിവിധ മേഖലകളിൽ ഫുത്തൈം ഗ്രൂപ്പിന് രാജ്യത്ത് നിക്ഷേപമുണ്ട്.
യുകെ വെയിൽസില്‍ ഒഴിവുകൾ
യുകെയിലെ വെയിൽസിൽ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് നോർക്ക വഴി നിയമനം.
വെയിൽസ് എന്‍.എച്ച്.എസ്സില്‍ ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം.
തെലങ്കാനയിലെ ഹൈദരാബാദില്‍ ജനുവരി 24 മുതല്‍ 26 വരെ തീയ്യതികളിലാണ് അഭിമുഖം. മെഡിക്കല്‍ പഠനത്തിനുശേഷം കുറഞ്ഞത് 12 വര്‍ഷത്തെയും, ഇതില്‍ കുറഞ്ഞത് ആറു വര്‍ഷം സൈക്യാട്രി സ്പെഷ്യാലിറ്റിയിലും പ്രവര്‍ത്തിപരിചയമുളവര്‍ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്- www.nifl.norkaroots.org












Click it and Unblock the Notifications