Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ അധ്യാപകരാകാം; നിരവധി ഒഴിവുകൾ..1 ലക്ഷത്തിന് മുകളിൽ ശമ്പളം, സൗജന്യ താമവും വിമാന ടിക്കറ്റും

ഒമാനിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ആകെ പത്ത് ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം

വൈസ് പ്രിൻസിപ്പൽ (സ്ത്രീകൾക്ക് മാത്രം), സെക്കന്ററി ഇംഗ്ലീഷ് , പ്രൈമറി ഇംഗ്ലീഷ് (സ്ത്രീകൾ മാത്രം), സെക്കന്ററി കണക്ക് ടീച്ചർ, പ്രൈമാറി മാത്സ് ടീച്ചർ (സ്ത്രീകൾ മാത്രം), സെക്കന്ററി ഫിസിക്സ് ടീച്ചർ, സെക്കന്ററി ഐസിടി ടീച്ചർ, ഫിസിക്കൽ എജ്യുകേഷൻ ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.‌

oman2

3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രകടനത്തിന്റേയും പ്രവൃത്തിപരിചയത്തിന്റേയും അടിസ്ഥാനത്തിൽ 300 മുതൽ 350 റിയാൽ വരെയാണ് ലഭിക്കുക. താമസവും സൗജന്യമായിരിക്കും. വൈസ് പ്രിൻസിപ്പലിന് 500 റിയാലാണ് ശമ്പളം.

അതത് സ്കൂളുകൾ വിസ അനുവദിക്കും. എല്ലാ വർഷവും സൗജന്യ റിട്ടേൺ ടിക്കറ്റും ലഭിക്കും. പ്രിൻസിപ്പലിന് ഫാമിലി വിസയും അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/vice-principal-and-englishphysicsmathscomputer-sciencephysical-education-teachers-required-for-oman.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അർബൻ ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146ാം നമ്പർ അംഗനവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാൻ പാടുള്ളതുമല്ല. വർക്കർ അപേക്ഷകർ പ്ലസ് ടു പാസ്സ് ആയിരിക്കണം. ഹെൽപ്പർ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്. അപേക്ഷകൾ 2025 ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐ സി ഡി എസ് ഓഫീസിൽ നൽകണം. അപേക്ഷ ഫോറത്തിന്റെ മാതൃക മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കും. ഇരവുകാട് വാർഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകർക്ക് മുൻഗണന. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ : 0477 2251728

താത്ക്കാലിക ഒഴിവ്

എറണാകുളത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍.എല്‍.ബി അഭിലഷണീയം. പ്രായപരിധി:18-40 വയസ് (ഇളവുകള്‍ അനുവദനീയം) ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രല്‍ 10നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+