Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ ടീച്ചർ, അക്കൗണ്ടന്റ് ഒഴിവുകൾ, ലക്ഷങ്ങളാണ് ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിക്കാം

വിദേശ ജോലി സ്വപ്നം കാണുന്നവർ പലപ്പോഴും വ്യാജ റിക്രൂട്ട്മെന്റുകളിൽ ചെന്ന് തലവെയ്ക്കാറുണ്ട്. എന്നാൽ യതൊരു ആശങ്കയും ഇല്ലാതെ വളരെ എളുപ്പത്തിൽ സുരക്ഷിതമായി വിദേശത്തൊരു ജോലി സ്വന്തമാക്കാൻ അവസരം ലഭിച്ചാലോ? സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് ആണ് അവസരം ഒരുക്കുന്നത്. ഗൾഫ് രാജ്യമായ ഒമാനിലേക്കാണ് അവസരം. ഇവിടെ ടീച്ചർ , അക്കൗണ്ടന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി, യോഗത്യ, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

പ്രൈമറി സയൻസ് ടീച്ചർ

സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി ബിരുദത്തോടൊപ്പം ബിഎഡ് ,സി ബി എസ് ഇ അല്ലെങ്കിൽ ഐ സി എസ് ഇ സ്കൂളൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 300-350 ഒമാനി റിയാൽ (67,700-78,900) ശമ്പളമായി ലഭിക്കും. വിസയും മെഡിക്കൽ ആനുകൂല്യങ്ങളും സ്കൂളുകൾ അനുവദിക്കും. വർഷത്തിൽ ഒരു തവണ വിമാന ടിക്കറ്റ് ചെലവും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 22 ആണ്. [email protected] എന്ന മെയിൽ ഐഡിയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ സയൻസ് ടീച്ചർ ടു ഒമാൻ എന്ന് പ്രത്യേകം പ്രതിപാദിക്കണം.

omanjob2-

അക്കൗണ്ടന്റ്

കൊമേഴ്സിൽ ബിരുദത്തോടൊപ്പം ഏതെങ്കിലും സ്കൂളിൽ മൂന്ന് വർഷത്തെ പ്രവൃത്ത പരിചയം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം.

സിഎംഎ/ എസസിഎ സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 300-35 റിയാൽ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 22 ആണ്. [email protected] എന്ന മെയിൽ ഐഡിയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ അക്കൗണ്ടന്റ് ടു ഒമാൻ എന്ന് പ്രത്യേകം എഴുതണം. കൂടുതൽ വിവരങ്ങൾക്ക്

സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകളും

താത്കാലികമെങ്കിലും ഒരു സർക്കാർ ജോലി തേടുന്നവർക്ക് പ്രാദേശികമായി നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോക്കാം

ഡാറ്റ എൻട്രി ഓപ്പറേറ്റർ

മലപ്പുറം; താത്കാലിക ഒഴിവാണ്. ജില്ലാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് അവസരം. ജനുവരി 22ന് രാവിലെ 10.30ന് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ വെച്ചാണ് അഭിമുഖം. പ്ലസ് ടു യോഗ്യതയും ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആറുമാസത്തില്‍ കുറയാതെയുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് വിജയിച്ചവരുമായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, അഡോബ് പേജ് മേക്കര്‍ എന്നിവ അറിഞ്ഞിരിക്കണം. ഫോണ്‍: 04832 2734832.

ഡ്രൈവർ നിയമനം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കീഴിൽ ഒഴിവുകൾ. കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിലേക്ക് ദിവസ വേതനത്തിനാണഅ നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 28 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.cleankeralacompany.com.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+