ഒമാനിൽ ജോലി നേടാം; ലക്ഷങ്ങൾ ശമ്പളം, സൗജന്യ താമസം, ഇപ്പോളഅ അപേക്ഷിക്കൂ
ഒമാനിൽ അധ്യാപകരാകാൻ അവസരം. ഒഡപെക് മുഖേനയാണ് നിയമനം. കണക്ക് അധ്യാപകരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ , ശമ്പളം, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം
നിലവിൽ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് മാത്രമായിരിക്കും അപേക്ഷിക്കാനാകുക. എം എസ് സി അല്ലെങ്കിൽ ബി എസ് സി മാത്സ് ഒപ്പം ബിഎഡുമാണ് യോഗ്യത. സി ബി എസ് സി അല്ലെങ്കിൽ ഐ സി എസ് ഇ വിഭാഗത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ആശയവിനിമയ വൈദഗ്ധ്യവും വേണം. കേംബ്രിഡ്ജ് സിലബസിനെക്കുറിച്ചുള്ള അറിവുള്ളർക്ക് മുൻതൂക്കം ലഭിക്കം.

അഭിമുഖത്തിലും ഡെമോ സെഷനിലും ഉദ്യോഗാർത്ഥികൾ നടത്തുന്ന പ്രകടത്തിന്റേയും അനുഭവപരിചയത്തേയും ആശ്രയിച്ചായിരിക്കും ശമ്പള പാക്കേജ് നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായി 300 റിയാൽ ലഭിക്കും. കൂടാതെ താമസം,റിട്ടേൺ എയർ ടിക്കറ്റ് എന്നിവയും ഉണ്ടാകും.
[email protected] എന്ന വിലാസത്തിൽ മാർച്ച് 2 ന് മുൻപായി അപേക്ഷിക്കണം.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് II, പ്രോജ്ക്ട് ടെക്നിക്കൽ സപ്പോർട്ട് III എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/HMW6JnfBVcJaDzXbA, https://forms.gle/bnFaordvv5gCqgcA8 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in .
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി: 40 വയസ്. പ്രതിമാസവേതനം: 45000 രൂപ. യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഫെബ്രുവരി 25 രാവിലെ 11ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0474 2572572.
മാനേജർ ടെക്നിക്കൽ നിയമനം
കെ.ആർ.ഡബ്ല്യു.എസ്.എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ മാനേജർ ടെക്നിക്കൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബിടെക് സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിർവ്വഹണം എന്നീ മേഖലകളിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ മാർച്ച് ഒന്നിന് രാവിലെ 10.30 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0483 2738566, 8281112214.












Click it and Unblock the Notifications