Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ ജോലി ഒഴിവ്; 1.50 ലക്ഷം വരെ ശമ്പളം, സൗജന്യ വിമാനടിക്കറ്റടക്കം വമ്പൻ ആനുകൂല്യങ്ങളും..അപേക്ഷിക്കാം

ഒമാനിലെ പ്രമുഖ വിദ്യാലയത്തിൽ നിരവധി ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ 13 ഒഴിവുകളാണുള്ളത്. കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയവും ബി എഡ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും അവസരമുണ്ട്. പ്രതിമാസം 350 ഒമാനി റിയാൽ മുതൽ 610 ഒഎംആർ വരെയാണ് ശമ്പളം. യോഗ്യത, തസ്തിക, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബിസിനസ് സ്റ്റഡീസ് & അക്കൗണ്ടൻസി, മലയാളം എന്നീ വിഷയങ്ങളിൽ സീനിയർ ടീച്ചർ, ഹെഡ് ഓഫ് ഡിപ്പാർട്മെൻ്റ് (HOD) തസ്തികകളിലേക്ക് അവസരമുണ്ട്. 10 മുതൽ 12 വർഷം വരെ പ്രവൃത്തിപരിചയവും 40-45 വയസ്സ് പ്രായപരിധിയുമാണ് ഇവിടെ മാനദണ്ഡം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവർക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തിന് 610 ഒഎംആർ വരെ ശമ്പളം ലഭിക്കും.

oman-job-

പ്രൈമറി മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, സയൻസ് (മിഡിൽ സെക്ഷൻ), മലയാളം (സീനിയർ സെക്ഷൻ) എന്നീ വിഷയങ്ങളിലും അധ്യാപക ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയവും, 35-40 വയസ്സാണ് പ്രായപരിധി. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ബി.എഡ് സഹിതമാണ് യോഗ്യത. ശമ്പളം 350 ഒമാനി റിയാൽ.

കൗൺസിലർ തസ്തികയിലേക്ക് പ്രൈമറി, സീനിയർ തലങ്ങളിലായി രണ്ട് ഒഴിവുകളുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമോ കൗൺസലിംഗിൽ ഡിപ്ലോമയോ ഉള്ളവർക്ക് എട്ട് വർഷം പരിചയവും 45 വയസ്സിൽ താഴെ പ്രായവും നിർബന്ധം. റോബോട്ടിക്സിൽ അഞ്ച് വർഷം പരിചയമുള്ള ബി.ഇ./ബി.ടെക് (ഇലക്ട്രോണിക്സ്) കഴിഞ്ഞ STEAM അധ്യാപകനൊരു ഒഴിവുണ്ട്. പ്രായപരിധി 40 വയസ്സാണ്. ഈ തസ്തികകളിൽ 480 ഒഎംആർ ആണ് ശമ്പളം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കും. 214 ഒഎംആർ മൂല്യമുള്ള മെഡിക്കൽ ഇൻഷുറൻസ്, വർക്ക്മെൻ കോമ്പൻസേഷൻ, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് എന്നിവ ഇതിൽപ്പെടുന്നു. വിമാന ടിക്കറ്റും രണ്ട് കുട്ടികൾക്ക് വരെ സൗജന്യ സ്കൂൾ ഫീസും ചട്ടപ്രകാരമുള്ള വാർഷിക അവധിയും ലഭ്യമാകും.

കരാർ നിയമനം രണ്ട് വർഷത്തേക്കാണ്. താമസസൗകര്യവും യാത്രാസൗകര്യവും ശമ്പളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസമാണ് പ്രൊബേഷൻ കാലയളവ്. ഒമാനിലെ തൊഴിൽ നിയമമനുസരിച്ചായിരിക്കും ജോലി സമയം. കുടുംബപരമായ സ്റ്റാറ്റസ് സംബന്ധിച്ച കാര്യങ്ങൾ സ്ഥാപനത്തിൻ്റെ എച്ച്.ആർ നയപ്രകാരം ആയിരിക്കും.

ഉദ്യോഗാർത്ഥികൾ, സി.വി., പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. "positions selected" എന്ന് സബ്ജക്റ്റ് ലൈനിൽ വ്യക്തമാക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+