ഒമാനിൽ അധ്യാപകരാകാം; ഇതാ ഒഴിവ്.. സൗജന്യ താമസം, വിസ, വിമാന ടിക്കറ്റ്..അപേക്ഷിക്കാം
ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT) കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ഡിസംബർ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറി.ാം
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എം എസ്‌സി ബിരുദവും ബി എഡ് യോഗ്യതയും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പ്രായോഗിക അറിവ് നിർബന്ധമാണ്. സി ബി എസ് ഇ /ഐ സി എസ് ഇ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയവും വേണം.

മികച്ച ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും ആശയവിനിമയ ശേഷികളും അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 480-510 ഒമാൻ റിയാൽ ആണ് ശമ്പളം. ഇത് ഏകദേശം ഇന്ത്യൻ രൂപ 1,08,000-1,15,000 ന് തുല്യമാണ്.
സൗജന്യ താമസസൗകര്യം, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി. (CV) [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
അപേക്ഷയുടെ സബ്ജക്ട് ലൈനിൽ 'PGT Computer Science to ISS-Oman' എന്ന് രേഖപ്പെടുത്തണം. ഈ നിയമനം തികച്ചും സൗജന്യമാണ്. സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്, ഒരു ഒഴിവ് മാത്രമാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക്
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
സിഎംഡിയിൽ ഒഴിവ്
കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) സീനിയർ പ്രോജക്ട് എഞ്ചിനീയർ (സിവിൽ), സീനിയർ അനലിസ്റ്റ് (എം.എസ്.എം.ഇ) എന്നീ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സീനിയർ പ്രോജക്ട് എഞ്ചിനീയർ (സിവിൽ) (ഒരു ഒഴിവ്): ശമ്പളം 45,000-65,000. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം (സ്ട്രക്ച്ചറൽ/ജിയോ ടെക്നിക്കൽ/കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ പി.ജി.ക്ക് മുൻഗണന). രൂപകൽപ്പന, സൈറ്റ് സൂപ്പർവിഷൻ, ക്വാളിറ്റി കൺട്രോൾ എന്നിവയുൾപ്പെടെ നിർമ്മാണ മേഖലയിൽ ആറ് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകൾ, ഓട്ടോCAD, PRICE എന്നിവയിൽ പ്രാവീണ്യം അനിവാര്യം. ഉയർന്ന പ്രായപരിധി 36 വയസ്സ്.
സീനിയർ അനലിസ്റ്റ് (എം.എസ്.എം.ഇ) (ഒരു ഒഴിവ്): ശമ്പളം 40,000-50,000. മാനേജ്‌മെന്റ്/ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്/ഫിനാൻഷ്യൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദാനന്തര ബിരുദം യോഗ്യത. യോഗ്യതാനന്തര ഗവേഷണം/അക്കാദമിക് മേഖലയിൽ നാല് വർഷത്തെ പ്രവൃത്തിപരിചയം, അതിൽ രണ്ടുവർഷം എം.എസ്.എം.ഇ മേഖലയിൽ ഉണ്ടായിരിക്കണം. ഡാറ്റാ അനലിറ്റിക്സ്, പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം നിർബന്ധം. ഉയർന്ന പ്രായപരിധി 36 വയസ്സ്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ (സി.വി.) സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കുക. ഇമെയിലിൽ അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. ഡിസംബർ 19 വൈകീട്ട് 5 മണിയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications