ഒമാനിൽ ഒഴിവ്; മികച്ച ശമ്പളം..സൗജന്യ താമസം..വിമാന ടിക്കറ്റും നൽകും; സംസ്ഥാന സർക്കാർ വഴി നിയമനം
ഒമാനിൽ ജോലി നോക്കുന്നവർക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി അവസരം. കിന്റർഗാർട്ടൻ ടീച്ചർ, ലേഡി ഓഫീസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികയിലാണ് അവസരം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ഒരു ഒഴിവാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും മോണ്ടിസോറി പരിശീലനവും ഇംഗ്ലീഷിൽ നല്ല പ്രാവീണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. സി ബി എസ് ഇ/ഐ സി എസ് ഇ സ്കൂളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 300 ഒമാനി റിയാലാണ് ശമ്പളം, സജ്ജീകരിച്ച താമസ സൗകര്യം, വർഷത്തിലൊരിക്കൽ എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി. ഓഗസ്റ്റ് 7-ന് മുമ്പായി [email protected] എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. സബ്ജെക്ട് ലൈനിൽ "KG Teacher to Oman" എന്ന് പരാമർശിക്കണം.
ലേഡി ഓഫീസ് എക്സിക്യൂട്ടീവ്
ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസ് എക്സിക്യൂട്ടീവ് (വനിതകൾക്ക് മാത്രം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ ജോലിക്ക് കൊമേഴ്സിൽ ബിരുദവും മാനേജ്മെന്റ്/എച്ച്ആർ യോഗ്യതയും ഉണ്ടായിരിക്കണം. ചീഫ് അക്കൗണ്ടന്റിന് ദൈനംദിന അക്കൗണ്ടിംഗ് ജോലികളിൽ (പെറ്റി ക്യാഷ് കൈകാര്യം ചെയ്യൽ, ഫീസ് രസീതുകൾ തുടങ്ങിയവ) സഹായിക്കുകയും റിക്രൂട്ട്മെന്റ്, ജീവനക്കാരുടെ കാര്യങ്ങൾ, പൊതു ആശയവിനിമയം എന്നിവയിൽ പ്രിൻസിപ്പലിന് പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് പ്രധാന ഉത്തരവാദിത്തങ്ങൾ.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എച്ച്ആർ മേഖലയിലോ അക്കൗണ്ടിംഗ് മേഖലയിലോ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അക്കൗണ്ട്സ് പശ്ചാത്തലമുള്ള, മികച്ച വ്യക്തിത്വവും ആശയവിനിമയ ശേഷിയുമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളമായി 50,000 രൂപയ്ക്ക് പുറമെ താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക യാത്രാ ടിക്കറ്റുകൾ, 30 ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള അവധി, വിസ എന്നിവയും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി ഓഗസ്റ്റ് 7-ന് മുമ്പായി [email protected] എന്ന വിലാസത്തിലേക്ക് അയക്കണം.
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ
കെക്സ്കോണിൽ തൊഴിലവസരം
തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിലുള്ള കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സിലും ടാലിയിലും പ്രാവീണ്യവും കുറഞ്ഞത് 15 വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമായും ഉണ്ടായിരിക്കണം. Microsoft Excel, Microsoft Word എന്നിവയിൽ പ്രാവീണ്യം കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവ ചെയ്യാനുള്ള കഴിവും വേണം. ആർമി / എയർഫോഴ്സ് / നേവി എന്നിവയിൽ ക്ലറിക്കൽ കാറ്റഗറിയിൽ കുറഞ്ഞത് 15 വർഷം പ്രവർത്തിപരിചയം ഉള്ള വിമുക്തഭടൻ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വൈകിട്ട് 5വരെ. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലോ കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ നേരിട്ടോ ആഗസ്റ്റ് 10നകം ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471- 2320771.
ബയോളജിസ്റ്റ് ട്രെയിനി നിയമനം
തൃശൂർ ജില്ലയിലെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.forest.kerala.gov.in സന്ദർശിക്കുക.
കരാർ നിയമനം
തൃശൂർ ജില്ലയിലെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.forest.kerala.gov.in സന്ദർശിക്കുക.












Click it and Unblock the Notifications