Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയേയും ഒമാനേയും യോഗിയുടെ യുപിക്ക് വേണം: 10655 യുപിക്കാർക്ക് തൊഴില്‍ അവസരം

യു എ ഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് വമ്പന്‍ റിക്രൂട്ട്മെന്റ് നടത്താന്‍ യു പി സർക്കാർ. റോജ്ഗാർ സംഗം പോർട്ടലിലൂടെ സ്കിൽഡ്, സെമി-സ്കിൽഡ്, അൺസ്കിൽഡ് ബ്ലൂ-കോളർ മേഖലകളിലായി 10655 ജോലി ഒഴിവുകള്‍ നികത്താനാണ് ലക്ഷ്യമിടുന്നത്. മേസൺ, ട്രക്ക് ഡ്രൈവർ, മൊബൈൽ പമ്പ് ഓപ്പറേറ്റർ, സ്റ്റീൽ ഫിക്സർ, കൺസ്ട്രക്ഷൻ ഹെൽപ്പർ, ഷട്ടറിംഗ് കാർപെന്റർ, ബൈക്ക് റൈഡർ, ഇലക്ട്രീഷ്യൻ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഒഴിവുകളുണ്ട്.

മാസം 24000 മുതല്‍ 1.2 ലക്ഷം രൂപവരെയാണ് ശമ്പളം. ഏറ്റവും കൂടുതൽ ഒഴിവുകള്‍ മേസൺമാർക്ക് (5,000) ആണ്. ഇതിനു പുറമെ കൺസ്ട്രക്ഷൻ ഹെൽപ്പർമാർക്ക് 4500 പോസ്റ്റുകളും ഉണ്ട്. തൊഴിൽ വകുപ്പിന്റെ വിജ്ഞാപനം അനുസരിച്ച്, ഹൈസ്കൂൾ, ഇന്റർമീഡിയറ്റ്, ഐ ടി ഐ അല്ലെങ്കിൽ ഗ്രാജുവേറ്റ് യോഗ്യതയുള്ളവർക്കും 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

up-uae

"യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് പോർട്ടലിൽ രജിസ്റ്റേഷൻ ചെയ്ത് അവരുടെ യോഗ്യത അനുസരിച്ച് ഇന്റർവ്യൂകളിൽ പങ്കെടുക്കാം. ഇത് ജില്ലാ ഭരണകൂടകങ്ങളുടെ തുടർച്ചയായ പദ്ധതിയാണ്. പ്രാദേശികമായി യുവാക്കളെ ഔദ്യോഗികവും സുരക്ഷിതവുമായ സർക്കാർ ചാനലുകൾ വഴി ആഗോള തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുകയാണ്. ഞങ്ങള്‍ വിദേശ നിയമനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു." ജില്ലാ തൊഴിൽ സഹായ ഓഫീസർ മനീഷ ആത്രിയെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റോജ്ഗാർ സംഗം പോർട്ടലിൽ (rojgaarsangam.up.gov.in) ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് അപേക്ഷിക്കാം. രജിസ്ട്രേഷനോ ടെക്നിക്കൽ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, സെക്ടർ 11-ലെ ജില്ലാ തൊഴിൽ ഓഫീസ് (ആർ ഐ സെന്റർ) സന്ദർശിക്കുകയോ ബന്ധപ്പെടുകയോ ചെയ്യാം. ഗോരഖ്പൂരിലെ റോജ്ഗാർ മഹാകുംഭ് 2025 പോലുള്ള ജോബ് ഫെയറുകളിലൂടെയും അവസരങ്ങൾ ലഭ്യമാകും.

നേരത്തെ ഇസ്രായേൽ, ജർമനി, ജപ്പാൻ, യു കെ എന്നിവിടങ്ങളിലും പോർട്ടല്‍ വഴി വിദേശ ജോലി ലഭ്യമാക്കിയിരുന്നു. കെയർഗിവറുകൾ, നഴ്സിംഗ് അസിസ്റ്റന്റുകൾ എന്നീ മേഖലയിലാണ് കൂടുതല്‍ നിയമനം നടന്നത്. കേരള സർക്കാറിന്റെ നോർക്ക, ഓഡെപെക് പോലുള്ളവയ്ക്ക് സമാനമായി യു പി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി കൂടിയാണ് 'മിഷൻ റോജ്ഗാർ' . നോർക്ക, ഓഡെപെക് വഴി ഇതിനോടകം ആയിരക്കണക്കിന് ആളുകളെയാണ് കേരളം വിദേശത്തേക്ക് അയച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+