Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും കുറഞ്ഞ ശമ്പളം അരലക്ഷം രൂപവരെ; ഈ യോഗ്യതയുള്ളവരാണോ? വേഗം അപേക്ഷിച്ചോ

ഒ എന്‍ ജി സി-മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എം ആര്‍ പി എല്‍) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഫയര്‍), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (സെക്രട്ടേറിയല്‍), മാനേജര്‍ (സേഫ്റ്റി) എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ യോഗ്യരും താല്‍പര്യമുള്ളവരുമായവരില്‍ നിന്ന് (ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രം) അപേക്ഷകരെ തേടുന്നു.

ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച (E2 ഗ്രേഡിന് മാത്രം ബാധകം), വ്യക്തിഗത അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. തിരഞ്ഞെടുക്കല്‍ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ പിന്നീട് അറിയിക്കും. പ്രസ്തുത തസ്തികയിലേക്ക് ആകെ 4 ഒഴിവുകളാണുള്ളത്. ഓരോ തസ്തികകളുടേയും പ്രായപരിധി വ്യത്യസ്തമാണ്.

Job News

അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഫയര്‍) 27, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് (സെക്രട്ടേറിയല്‍) 30, മാനേജര്‍ (സേഫ്റ്റി) 40 എന്നിങ്ങനെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഫയര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫയര്‍/ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം ഉണ്ടായിരിക്കണം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് (സെക്രട്ടേറിയല്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗത്വമുണ്ടായിരിക്കണം.

മാനേജര്‍ (സേഫ്റ്റി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 60% മാര്‍ക്കോടെ എഞ്ചിനീയറിംഗില്‍ ബിരുദവും വ്യവസായ സുരക്ഷയില്‍ ബിരുദാനന്തര (പിജി) ഡിപ്ലോമയും (കുറഞ്ഞത് 60% മാര്‍ക്കോടെ) ഉണ്ടായിരിക്കണം.

ജനറല്‍, ഒബിസി (നോണ്‍ ക്രീമി ലെയര്‍ ഉള്‍പ്പെടെ), ഇഡബ്ല്യുഎസ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസായ 118 രൂപ (100 രൂപ അപേക്ഷാ ഫീസും 18 രൂപ ജിഎസ്ടിയും) അടയ്ക്കേണ്ടതാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/എക്‌സ്-സര്‍വീസ്മാന്‍ വിഭാഗങ്ങളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കാനുള്ള വിന്‍ഡോ 12.01.2024 10:00 മണിക്കൂര്‍ മുതല്‍ തുറന്നിട്ടുണ്ട്. അപേക്ഷാ സമര്‍പ്പിക്കാനുള്ള അവസാന തീയതി 10.02.2024 ആണ്. അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഫയര്‍) 27, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് (സെക്രട്ടേറിയല്‍) തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50000-1,60,000 രൂപ വരെ ശമ്പളം ലഭിക്കും. മാനേജര്‍ (സേഫ്റ്റി) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000-2,20,000 രൂപ വരെ ശമ്പളം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+