ഒഎൻജിസിയിൽ അവസരം: 871 ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) എൻജിനീയറിങ്, ജിയോസയൻസ് വിഭാഗങ്ങളിലെ 871 ബിരുദ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്-ongcindia.com ൽ അപേക്ഷിക്കാം. ഒക്ടോബർ 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ജനറൽ/ ഇ ഡബ്ല്യു എസ് /ഒ ബി സി വിഭാഗത്തിനുള്ള അപേക്ഷാ ഫീസ് 300 ആണ്. എസ് ടി / എസ് സി അല്ലെങ്കിൽ പിഡബ്ല്യുബിഡി ഉള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. വിദ്യാഭ്യാസ യോഗ്യത , ഗേറ്റ് - 2022 ലെ ഉദ്യോഗാർത്ഥികളുടെ പ്രകടനം , വ്യക്തിഗത അഭിമുഖത്തിലെ പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് .

ഗസ്റ്റ് ഇൻസ്ട്രക്ടര്‍ നിയമനം
കളമശ്ശേരി ഗവ.ഐ.ടി.ഐയിൽ സി.എന്‍.സി ഷോര്‍ട്ട് ടേം ട്രെയിനിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് ഒന്നിന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐ.ടി.ഐ.യിൽ ഹാജരാകേണ്ടതാണ്.
ബി ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ (മെക്കാനിക്കൽ), സി.എൻ.സി മെഷീനിൽ (ലാത്ത്/മില്ലിംഗ്) പരിജ്ഞാനം (ഫാനു സി / സീമെൻസ് കൺട്രോൾസ്), ഫാനു സി / സീമെൻസ് പ്രോഗ്രാമിങ്, സി.എ.ഡി, സി.എ.എം സോഫ്റ്റ്‌വെയർ എന്നിവയിൽ പരിജ്ഞാനം ഉണ്ടാകണം.
ഫോൺ : 0484 -2555505, 9947962615

പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ ഒക്ടോബർ 12 മുതല്‍ 26 വരെ
പോലീസ് കോൺസ്റ്റബിൾ (കെഎപി-1) (കാറ്റഗറി നം.530/19) തസ്തിക 2022 ആഗസ്റ്റ് 19 ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്കായുളള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 12, 13, 14, 17, 18, 19, 20, 21, 25, 26 തീയതികളില്‍ നടക്കും. മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, ജി.വി.എച്ച്.എസ്.എസ് ചോറ്റാനിക്കര, ഗവ.പോളിടെക്നിക് കോളേജ്, കളമശേരി എന്നിവിടങ്ങളിലാണ് പരീക്ഷകൾ നടക്കുക. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികൾ പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ നിന്നും കായിക ക്ഷമത പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്ത് കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്‍റ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ചിട്ടുള്ള 300 മണിക്കൂർ ദൈർഘ്യമുള്ള സി.എന്‍.സി ടര്‍ണിംഗ് (പ്രോഗ്രാമിംഗ് (പ്രോഗ്രാമിംഗ് ആന്‍റ് ഓപ്പറേഷന്‍) ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9497366696, 9947962615, 9947300036.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന
കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
ഫോൺ :0484 2421874












Click it and Unblock the Notifications