ഫെഡറല്‍ ബാങ്കില്‍ അവസരങ്ങള്‍; യോഗ്യത അറിയാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബാങ്ക് ജോലി സ്വപ്നം കാണുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം. ഫെഡറല്‍ ബാങ്ക് വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഓഫീസര്‍ ജൂനിയര്‍ മാനേജ്മെന്റ്, ഗ്രേഡ് 1, അസോസിയേറ്റ് നോണ്‍ ഓഫീസര്‍ ( ക്ലറിക്കല്‍ ) തസ്തികളിലേക്കാണ് അപേക്ഷിക്കാം.
ഓഫീസര്‍ തസ്തികയില്‍ പി ജിയും ക്ലറിക്കല്‍ തസ്തികയില്‍ ബിരുദവുമാണ് യോഗ്യത. പത്താം ക്ലാസ് മുതല്‍ എല്ലാ പരീക്ഷകളിലും 60 ശതമാനം മാര്‍ക്ക് വേണം. കേരളത്തില്‍ കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ കേന്ദ്രങ്ങളുള്ളത്. www.federalbank.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

ഇമേജ് എഡിറ്റിങ് പാനൽ
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടത്തുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിച്ച് നൽകുന്നതിന് താത്കാലിക പാനൽ തയ്യാറാക്കുന്നു. പ്ലസ്ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിങ്, പി.ഡി.എഫ് എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഒന്നിൽ മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം.
അല്ലെങ്കിൽ ഇതിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു എം.ബി.പി.എസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. www.cedit.org യിൽ 25നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്ലോഡ് ചെയ്യണം
അഭിമുഖം
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെന്റ് സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ് ടു അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡേറ്റയുമായി ജൂലൈ 21ന് രാവിലെ 10.30ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ :8281359930, 0474 2740615.
മേട്രണ്‍ കം റസിഡന്‍സ് ട്യൂട്ടര്‍ അഭിമുഖം
ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും കുന്നത്തൂര്‍, പോരുവഴി, പുനലൂര്‍, എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്‍സ് ട്യൂട്ടറെ നിയമിക്കുന്നു. യോഗ്യത ബിരുദം, ബി എഡ്.
ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷ•ാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് സ്ത്രീകളെയുമാണ് നിയമിക്കുക. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2794996.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍
പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
യോഗ്യത: വര്‍ക്കര്‍ - പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്കൂള്‍ ടീച്ചര്‍, നഴ്സറി ടീച്ചര്‍ പരിശീലനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്.
അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446524441.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications