ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍, 44 ഒഴിവുകള്‍
ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍. ഇപ്പോള്‍ 44 ഓഫീസര്‍ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. മേയ് ഒമ്പതിന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

പ്രായം: 21-30. 2.2.1991-നും 1.2.2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 1.2.2021 തീയതി വച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്ക് മൂന്നുവര്‍ഷവും ഇളവുലഭിക്കും. മാര്‍ച്ച് 29 ആണ് അവസാന തീയതി.
ഒഴിവുള്ള സ്ട്രീം, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍
ഫിനാന്‍സ് - ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് - 15
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷാവിജയവും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ മെമ്പര്‍ഷിപ്പ് നമ്പറും ഹാജരാക്കണം. ജനറല്‍-15: ഏതെങ്കിലും വിഷയത്തിലെ ബിരുദം.
ലീഗല്‍- 4
നിയമത്തില്‍ ബിരുദം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തിരിക്കണം.
ഇന്‍ഷുറന്‍സ്- 10
ഏതെങ്കിലും വിഷയത്തിലെ ബിരുദവും ജനറല്‍ ഇന്‍ഷുറന്‍സ്/റിസ്‌ക് മാനേജ്‌മെന്റ്/ലൈഫ് ഇന്‍ഷുറന്‍സ് ബിരുദാനന്തരബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ എഫ്.ഐ.ഐ.ഐ./എഫ്.സി.ഐ.ഐ.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications