'നഴ്‌സ്,സ്കില്‍ഡ് ലേബര്‍ മേഖലകളില്‍ ജര്‍മ്മനിയില്‍ അവസരങ്ങളേറെ'; മലയാളികൾക്കും അവസരം
ഉയർന്ന ശമ്പളത്തിൽ വിദേശത്തൊരു ജോലി, മികച്ച ജീവിതം ഏതൊരു ശരാശരി മലയാളിയുടേയും ആഗ്രഹമാണിത്. വൈദഗ്ധ്യമുള്ള മലയാളികൾക്ക് വിദേശത്ത് ഡിമാന്റ് ഏറെയാണെന്നത് മറ്റൊരു കാര്യം. നഴ്സിംഗ് , ഐടി മേഖലയിലേക്കാണ് മലയാളികൾ കൂടുതലായി വിദേശത്തേക്ക് ജോലി തേടി പോകാറുള്ളത്. ഇതിൽ തന്നെ ജർമ്മനി, യുകെ പോലുള്ള രാജ്യങ്ങളിൽ ജോലി ലഭിക്കുന്നവർ നിരവധിയാണ്.
വരും നാളുകളിലും നഴ്സിംഗ് പോലുള്ള തൊഴിൽ മേഖലകളിൽ വിദേശത്തേക്ക് കൂടുതൽ പേരെ ആവശ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾയ നഴ്‌സ്, നൈപുണ്യമികവുളള തൊഴിലാളികള്‍ (സ്കില്‍ഡ് ലേബര്‍) എന്നിവര്‍ക്ക് ജര്‍മ്മനിയിലും കൂടുതൽ ആളുകളെ വേണമത്രേ. ബാംഗളൂരിലെ ജര്‍മ്മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്‌ലര്‍ (Annett Baessler) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കെയര്‍ ഹോമുകളിലും നഴ്‌സിംഗ് ജോലിക്ക് വലിയ അവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ നൈപുണ്യമുളള ഉദ്യോഗാര്‍ത്ഥികളുടെ (സ്കില്‍ഡ് ലേബര്‍) നിയമപരമായ കുടിയേറ്റത്തിന് വലിയ പ്രാധാന്യമാണ് ജര്‍മ്മനി നല്‍കിയിട്ടുള്ളത്. ഇതിനായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. നോര്‍ക്ക പോലെ പ്രൊഫഷണലായ സ്ഥാപനവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആനറ്റ് ബേസ്‌ലര്‍ പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സിന്റെ ജര്‍മ്മനിയിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതികള്‍ അജിത് കോളശേരി വിശദീകരിച്ചു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതികളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം 18 മാസത്തില്‍ നിന്നു 12 ആയി കുറയ്ക്കാന്‍ സംയുക്തമായ നടപടികളിലൂടെ സാധിച്ചു. റിക്രൂട്ട്മെന്റ് സമയം കുറയ്ക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകളുടെ ജര്‍മ്മന്‍ ട്രാന്‍സിലേഷന്‍ ഉള്‍പ്പെടെയുളള നിയമനനടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ ബി. പ്രവീണ്‍, അസിസ്റ്റന്റ് എസ്. ഷീബ എന്നിവര്‍ പങ്കെടുത്തു.
ഓസ്ട്രിയയിലേക്കും അവസരം
ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റായ ട്രിപ്പിള്‍വിന്‍ കേരള മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റിനുള്ള സാധ്യതയും നോർക്ക തേടുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജര്‍മ്മന്‍ ഭാഷാ യോഗ്യതയായ ബി വണ്‍ നേടിയ നഴ്‌സിംങ് ബിരുദധാരികള്‍ക്ക് ബി 2 ഓസ്ട്രിയായില്‍ എംപ്ലോയര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ റിക്രൂട്ട്‌മെന്റ് സാധ്യത പരിഗണിക്കാവുന്നതാണെന്ന് ഓസ്ട്രിയിൽ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications