റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇര്‍കോണിൽ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ അവസരങ്ങൾ. വിവിധ തസ്തികളിലേക്കുള്ള ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ പ്രോജക്ടുകളിലേക്ക് കരാര്‍ നിയമനമായിരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ircon.org കാണുക. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 28. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 28.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
വര്‍ക്ക് എന്‍ജിനിയര്‍- 74. സിവില്‍- 60
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ് ബിരുദം. ഒരുവര്‍ഷത്തെ സിവില്‍ കണ്‍സ്ട്രക്ഷന്‍ പ്രവൃത്തിപരിചയം.
എസ്.ആന്‍ഡ്.ടി.- 14: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ കണ്ട്രോള്/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 30 വയസ്സ്.