മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ, 367 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ. 367 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരസ്യവിജ്ഞാപന നമ്പർ: 36/2021. ഓൺലൈനായി അപേക്ഷിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 310 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കൽ പരീക്ഷയിലൂടെയും ഓറൽ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

പരീക്ഷയിൽ തമിഴ് ഭാഷയിൽ നിന്ന് ജനറൽ നോളജ് അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും. അപേക്ഷാഫീസ്: 500 രൂപ (ഒരു തസ്തികയ്ക്ക്). എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി mhc.tn.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 21.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്
ഒഴിവുകൾ: ചോബ്ദാർ-40, ഓഫീസ് അസിസ്റ്റന്റ്-310, കുക്ക്-1, വാട്ടർമാൻ-1, റൂം ബോയ്-4, വാച്ച്മാൻ-3, ബുക്ക് റീസ്റ്റോറർ-2, ലൈബ്രറി അറ്റൻഡന്റ്-6.
പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: എട്ടാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡ്രൈവിങ് ലൈസെൻസുള്ളവർക്ക് മുൻഗണന.












Click it and Unblock the Notifications