ബാങ്ക് ഓഫ് ബറോഡയില്‍ അവസരം; രണ്ട് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബാങ്ക് ഓഫ് ബറോഡ ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍/ഗാര്‍ഡനര്‍ തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, 22 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസ ശമ്പളം 14000 രൂപ വരെ നല്‍കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോറം ബറോഡ സ്വരോജ്ഗര്‍ വികാസ് സന്‍സ്ഥാന്‍ ട്രസ്റ്റ് ബാങ്ക് ഓഫ് ബറോഡ റീജിയണല്‍ ഓഫീസ് ദുര്‍ഗ് ഫസ്റ്റ് എന്ന വിലാസത്തിലേക്ക് അയയ്ക്കാം.

സൈനിക റെസ്റ്റ് ഹൗസിലേക്ക് പിടിഎസ്
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലേക്ക് പി.ടി.എസിനെ ആവശ്യമുണ്ട്. താല്‍പര്യമുളള വിമുക്തഭടന്മാരുടെ ആശ്രിതര്‍/പരിസരവാസികള്‍ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഏപ്രില്‍ 25-ന് മുന്‍പായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477-2245673.
പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനം
ആലപ്പുഴ ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 35-58 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി മെയ് 31. ഫോണ്‍: 0477-2230303, 0477-2251211.
സ്റ്റാഫ് നഴ്‌സ് കാത്ത് ലാബ് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് കാത്ത് ലാബ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കാത്ത് ലാബ് പ്രവൃത്തി പരിചയം.
ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് [email protected] ഇ-മെയിലിലേക്ക് ഏപ്രില്‍ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്‌സ് ടു കാത്ത് ലാബ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഓഫീസില്‍ നിന്നും ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.












Click it and Unblock the Notifications