കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അവസരം; 89 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

കല്‍പ്പാക്കം, താരാപൂര്‍, മുംബൈ എന്നിവിടങ്ങളിലെ ന്യൂക്ലിയര്‍ റീസൈക്കിള്‍ ബോര്‍ഡില്‍ (എന്‍ ആര്‍ ബി) 89 വര്‍ക്ക് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍മാര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ( ബാര്‍ക് ) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ barc.gov.in വഴി അപേക്ഷിക്കാം. 18 മുതല്‍ 27 വരെയാണ് പ്രായപരിധി. പ്രിലിമിനറി പരീക്ഷയുടെയും വര്‍ക്ക് അസിസ്റ്റന്റിനുള്ള അഡ്വാന്‍സ്ഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഡപ്യൂട്ടേഷൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍

പോസ്റ്റ്: വര്‍ക്ക് അസിസ്റ്റന്റ് - എ

ഒഴിവുകളുടെ എണ്ണം: 72

പേ സ്‌കെയില്‍: 18000

പോസ്റ്റ്: സ്റ്റെനോഗ്രാഫര്‍

ഒഴിവുകളുടെ എണ്ണം: 06

പേ സ്‌കെയില്‍: 25500

പോസ്റ്റ്: ഡ്രൈവര്‍

ഒഴിവുകളുടെ എണ്ണം: 11

പേ സ്‌കെയില്‍: 19900

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഒഴിവ്

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് II തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്.

01.01.2022ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 35,600-75,400 ആണ് ശമ്പള സ്‌കെയിൽ. പ്ലസ് ടു പാസായിരിക്കണം. ഡി.എച്ച്.എൽ.എസ്, മൂന്നു വർഷ പ്രവൃത്തിപരിചയം എന്നിവയും വേണം. ബി.എ.എസ്.എൽ.പിയും ഒരു വർഷത്തെ ഓഡിയോമെട്രിഷ്യൻ പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കും.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 11നകം പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂ ഡൽഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്പ്രന്റീസ്ഷിപ്.

ഇതിൽ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകാലശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പി ജി ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ അയയ്ക്കുക.2022 ജൂലൈ 8 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഡയറക്ട്രേറ്റിൽ തപാലിൽ അയയ്ക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2022 എന്ന് എഴുതിയിരിക്കണം. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാൻ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കും.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്‌ട്രേറ്റിൽ നിക്ഷിപ്തമായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക്: 9496003235, 0471 2518471.

ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്‍, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്‌തേഷ്യോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക്
പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000 രൂപ ആണ്. തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധമായി യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല. ഫോണ്‍: 0487-2200310

English summary
Opportunity at Bhabha Automotive Research Centre; 89 Vacancies, How to Apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X