ഇഎസ്‌ഐസി മെഡിക്കല്‍ കോളേജില്‍ അവസരം, 311 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) സനത്‌നഗര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ 311 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി 77, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകള്‍- 11, ജൂനിയര്‍ കണ്‍സള്‍ട്ടന്റുകള്‍- 20, സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടന്റുകള്‍ -05, സീനിയര്‍ കണ്‍സള്‍ട്ടന്റുകള്‍- 05, റിസര്‍ച്ച് സയന്റിസ്റ്റുകള്‍ -02, കണ്‍സള്‍ട്ടന്റുകള്‍ -06, സീനിയര്‍ റസിഡന്റ്‌സ് -97, സീനിയര്‍ റസിഡന്റ്‌സ് (ബ്രോഡ് സ്‌പെഷ്യാലിറ്റി) -28 , ജൂനിയര്‍ റസിഡന്റ്സ് -23, ജൂനിയര്‍ റെസിഡന്റ്സ് (ബ്രോഡ് സ്പെഷ്യാലിറ്റി) -37 എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
തസ്തികകളെ ആശ്രയിച്ച്, എംബിബിഎസ്, എംഎസ്സി, മെഡിക്കല്‍ പിജി ബിരുദം/പിജി ഡിപ്ലോമ (എംഡി, എംഎസ്, പിഎച്ച്ഡി), ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള യോഗ്യത), ബന്ധപ്പെട്ട ജോലിയില്‍ പരിചയം എന്നിവയാണ് യോഗ്യത.

പേ സ്‌കെയില്‍
തസ്തികയെ ആശ്രയിച്ച്, 60,000 മുതല്‍ 2, 80,254 വരെ
ആകെ സ്‌കോര്‍, അധ്യാപന പരിചയം, നീറ്റ് സ്‌കോര്‍ (2021) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള അവസാന തീയതി 17.04.2022 ആണ്.
അരുണാചൽ പ്രദേശ് പി. ആർ. ഡിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
അരുണാചൽ പ്രദേശ് ഇൻഫർമേഷൻ ആന്റ് പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ആർട്ട് എക്‌സ്‌പെർട്ട് തസ്തികയിൽ മൂന്നു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ആർട്ടിസ്റ്റ്/ സ്റ്റാഫ് ആർട്ടിസ്റ്റ് (പ്രദർശനം) തസ്തികയിൽ എട്ടു വർഷം തുടർച്ചയായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ടാബ്‌ളോയിഡ് ഡിസൈനിംഗിൽ പരിചയം ഉണ്ടാവണം. ഫൈൻ ആർട്‌സ് ബിരുദമാണ് യോഗ്യത. ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മറ്റ് പ്രവൃത്തി പരിചയത്തിന്റെ വിശദാംശങ്ങൾ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം. കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സഹിതം അപേക്ഷ 15നകം സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ്, സെക്രട്ടേറിയറ്റ് ബ്രാഞ്ച് ഓഫ് ഐ. പി. ആർ, ഗവ. ഓഫ് അരുണാചൽ പ്രദേശ്, ഇറ്റാനഗർ എന്ന വിലാസത്തിൽ ലഭിക്കണം.
ശുചിത്വമിഷൻ ഓഫീസുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും സയൻസ് ബിരുദധാരികളോ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 39300-83000 എന്ന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, എം.എസ്.ഡബ്ല്യൂ എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 20ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, മൂന്നാംനില റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.












Click it and Unblock the Notifications