Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഡിബിഐ ബാങ്കില്‍ അവസരം; 1036 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദില്ലി: ഐ ഡി ബി ഐ ബാങ്ക് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. IDBI idbibank.in . ഈ റിക്രൂട്ട്‌മെന്റിലൂടെ 1036 ഒഴിവുകളാണ് നികത്തുക. മേയ് 24 മുതല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 7 വരെ അപേക്ഷിക്കാവുന്നതാണ്. 20 മുതല്‍ 25 വയസ് പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. വിജ്ഞാപനമനുസരിച്ച്, പ്രായപരിധി 2023 മെയ് 01-ന് ആണ് കണക്കാക്കുന്നത്. എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

idbi

ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകൾ

കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.

ബയോകെമിസ്റ്റ് നിയമനം

കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുളള അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്റർ (AAHC) തേവരയിൽ ഒരു ബയോകെമിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മേയ് 30ന് ഉച്ചക്ക് 2 മണിക്ക് എറണാകുളത്ത് തേവരയിലെ ADAK -ന്റെ റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബയോകെമിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബയോടെക്‌നോളജി/ ബയോകെമിസ്ട്രിയിലുളള ബിരുദാനന്തര ബിരുദവും.

NABL Accreditation ഉള്ള ലബോറട്ടറിയിൽ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോകെമിസ്റ്റ് തസ്തികയ്ക്ക് 780 രൂപ ദിവസവേതനമായി ലഭിക്കും.

താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128. വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, എജുക്കേഷണൽ ടെക്‌നോളജി, ഫൗണ്ടേഷൻ ഓഫ് എജുക്കേഷൻ, ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗസ്‌റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+