ദില്ലിയിലെ സഫ്ദർജങ് ആശുപത്രിയിൽ അവസരം; 96 ഒഴിവുകൾ
ദില്ലിയിലെ സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ അവസരം. ജൂനിയർ റസിഡന്റ്, സീനിയർ റസിഡന്റ് തസ്തികളിലായാണ് ഒഴിവ്. 96 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 6 മാസ കരാർ നിയമനം. മേയ് 19, 20 തീയതികളിൽ ഓൺലൈൻ ഇന്റർവ്യൂ.

തസ്തികയും യോഗ്യതയും ശമ്പളവും
സീനിയർ റസിഡന്റ് (അനസ്തീസിയ, മെഡിസിൻ ആൻഡ് അലൈഡ് ബ്രാഞ്ചസ്, റെസ്പിരേറ്ററി മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്): എംബിബിഎസിനു ശേഷം പിജി ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ എംബിബിഎസും 2 വർഷ പരിചയവും. 90,000 രൂപ.
ജൂനിയർ റസിഡന്റ് (നോൺ പിജി): എംബിബിഎസ്, 2017 ജനുവരി ഒന്നിനോ ശേഷമോ ഇന്റേൺഷിപ് പൂർത്തിയാക്കിയവരാകണം. 85,000 രൂപ.
അപേക്ഷകർക്കു ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ വേണം. www.vmmc-sjh.nic.in












Click it and Unblock the Notifications