സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം: അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റെഗുലര്‍, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായി 8 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.
പോസ്റ്റ്: സീനിയര്‍ എക്‌സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)
ഉദ്യോഗാര്‍ത്ഥിക്ക് 60% മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ ഗണിതശാസ്ത്ര സാമ്പത്തികശാസ്ത്രം / ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇന്‍ഫോര്‍മാറ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇന്‍ഫോര്‍മാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഫിനാന്‍സ്/ മാസ്റ്ററില്‍ 60 ശതമാനം മാര്‍ക്കോടെ എംബിഎ/പിജിഡിഎം, 60 ശതമാനം മാര്‍ക്കോടെ എംബിഎ/പിജിഡിഎം എന്നിവ ഉണ്ടായിരിക്കണം.

അഡൈ്വസര്‍
ഉദ്യോഗാര്‍ത്ഥിക്ക് ബിരുദം ഉണ്ടായിരിക്കണം കൂടാതെ വിരമിച്ച ഐ പി എസ് അല്ലെങ്കില്‍ സ്റ്റേറ്റ് പോലീസ് / സി ബി ഐ / ഇന്റലിജന്‍സ് ബ്യൂറോ / സി ഇ ഐ ബി ഓഫീസറും 5 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം
മാനേജര്‍
ഉദ്യോഗാര്‍ത്ഥിക്ക് മാനേജ്മെന്റ്/എംബിഎയില്‍ ബി.കോം./ബി.ഇ./ബി.ടെക്, പി.ജി എന്നിവയും 4 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാം.
കന്നഡ ട്രാന്‍സ്ലേറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കന്നഡ ട്രാന്‍സലേറ്റര്‍ പാനല്‍ രൂപീകരിക്കാന്‍ അപേക്ഷ ക്ഷണിക്കുന്നു. ബിരുദവും കന്നഡ മലയാളം ട്രാന്‍സലേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം . മാധ്യമപ്രവര്‍ത്തനത്തില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 45 വയസ്സില്‍ കൂടാന്‍ പാടില്ല. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഏപ്രില്‍ 20 ന് വൈകീട്ട് 5നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145.
അധ്യാപക നിയമനം
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, അറബിക് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അറബിക് വിഭാഗത്തില്‍ ഏപ്രില്‍ 13 ന് രാവിലെ 10 നും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ഹിന്ദി വിഭാഗത്തിലും അഭിമുഖം നടത്തും.
അപേക്ഷ ക്ഷണിച്ചു
ആരോഗ്യകേരളം ഇടുക്കിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
1.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ഏതെങ്കിലും വിഷയത്തില്‍ അംഗീ കൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.സി.എ / പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
2. മെഡിക്കല്‍ ആഫീസര്‍ - എം.ബി.ബി.എസ്. റ്റി.സി.എം.സി രജിസ്ട്രേഷന്‍, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
3.ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി- എച്ച്.വി) - സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പ്ലസ്ടുവിന് സയന്‍സ് വിഷയമായി പഠിച്ചിരിക്കണം/എം.പി.ഡബ്ല്യു/എല്‍.എച്ച്.വി/ എ.എന്‍.എം/ ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവയില്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഹയര്‍ കോഴ്സ് ഇന്‍ ഹെല്‍ത്ത് എഡ്യു ക്കേഷന്‍/കൗണ്‍സലിംഗ് അല്ലെങ്കില്‍ അംഗീകൃത ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ കോഴ്സ് , രണ്ടുമാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് , എം.പി.ഡബ്ല്യു ട്രെയിനിംഗ് കോഴ്സ് അല്ലെങ്കില്‍ അംഗീകൃത സാനിറ്ററി ഇന്‍സ്പെക്ടേഴ്സ് കോഴ്സ് അഭികാമ്യം.
4.സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (എം.ഡി (പീഡിയാട്രിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ അനസ്തേഷ്യ, ഡെര്‍മറ്റോളജിസ്റ്റ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഏപ്രില്‍ 18 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍ 04862-232221












Click it and Unblock the Notifications