Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തെ വിവിധ സർക്കാർ ആശുപത്രിയിൽ അവസരം; തൊഴിൽ വാർത്തകൾ അറിയാം

കൊല്ലം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍/ഓണ്‍ലൈന്‍ അഭിമുഖം ഓഗസ്റ്റ് 25 ന് ജില്ലാ ടി.ബി സെന്ററിലെ എന്‍.എച്ച്.എം ഹാളില്‍ നടത്തും.

job

ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം[email protected]ഇമെയിലില്‍ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അയയ്ക്കണം. ഡിപ്ലോമ/ബി.എസ്.സി/എം.എസ്.സി/ബി.ടെക്/ എം.സി.എ(ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഐ.ടി) ബി.സി.എയും ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോണ്‍-9995526857. (പി.ആര്‍.കെ നമ്പര്‍.2111/2021)

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന വഴി സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നു. 18നും 55നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ തുക. കുടുംബ വാര്‍ഷിക വരുമാനം മൂന്ന്് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് നാല് ശതമാനം. വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 8921158858.

ഇലക്ട്രീഷ്യന് കം പ്ലംബര് നിയമനം

കാസര്‌കോട് എല്.ബി.എസ് എഞ്ചിനീയറിംഗ് കോളേജില് താല്ക്കാലികമായി ഇലക്ട്രീഷ്യന് കം പ്ലംബറെ നിയമിക്കുന്നു. 18 നും 36 നും മധ്യേ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗക്കാര്ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. മേല് വിഷയത്തില് ജെ.ടി.എസ്.എസ്.എല്.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗില്ഡ് പരീക്ഷ ഇവയില് ഏതെങ്കിലും ഒരു യോഗ്യതയുള്ള ഉദ്യോഗാര്ഥികള് യോഗ്യതയും വയസ്സും തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര് രണ്ടിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില് ഹാജരാകണം. ഫോണ്: 04994250290.

ആംബുലന്‌സ് ഡ്രൈവര് നിയമനം

തൃക്കരിപ്പൂര് താലൂക്ക് ആശുപത്രിയില് ആംബുലന്‌സ് ഡ്രൈവറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 10.30ന് താലൂക്ക് ആശുപത്രി ഓഫീസില് നടക്കും. 50 ല് താഴെ പ്രായമുള്ള എസ്. എസ്. എല്. സി പാസായ ഹെവി ലൈസന്‌സുള്ളവര്ക്ക് പങ്കെടുക്കാം. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തിലെ ഉദ്യോഗാര്ത്ഥികള്ക്ക് മുന്ഗണനയുണ്ട്. ഫോണ്: 04672217018, ഇ-മെയില്: [email protected]

ക്ലര്ക്ക് കം അക്കൗണ്ടന്റ് നിയമനം

തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ക്ലര്ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 10.30ന് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഓഫീസില് നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഫോണ്: 04672217018.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+