വിക്രം സാരാഭായി സ്പേസ് സെന്ററില്‍ അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിലെ വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വേതനം എന്നീ ക്രമത്തില്‍ താഴെ: അസിസ്റ്റന്റ്, 11, 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും, സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം, 25500 - 81100.
*ജൂനിയര്‍ പെഴ്‌സണല്‍ അസിസ്റ്റന്റ്, 02, 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍/സെക്രട്ടേറിയല്‍ പ്രാക്ടീസ്.
കൂടാതെ ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയില്‍ മിനിറ്റില്‍ 60 വാക്കില്‍ കുറയാത്ത സ്പീഡും കംപ്യുട്ടര്‍ പരിജ്ഞാനവും, സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം, 25500 - 81100. യോഗ്യതയും നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുമുള്ളവര്‍ 2022 ജനുവരി 10 ന് മുന്‍പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2565875.

ജലജീവന്‍മിഷന്‍: കുടുംബശ്രീയില്‍ ഒഴിവുകള്‍
ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണസഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലും ടാപ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രി ഇടുക്കി ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
തസ്തികയുടെ പേര്, യോഗ്യത, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍:
ടീം ലീഡര്‍- രണ്ട് പഞ്ചായത്തുകള്‍ക്ക് ഒന്ന്, ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം, ഗ്രാമ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, ജലവിതരണ പദ്ധതികളിലുളള ജോലി പരിചയം, ടു വീലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം, മൂന്നാര്‍-മാങ്കുളം,
പള്ളിവാസല്‍-സേനാപതി, ഏലപ്പാറ-പീരുമേട്, കാന്തല്ലൂര്‍-മറയൂര്‍, കുമളി-വണ്ടിപ്പെരിയാര്‍ കമ്മ്യുണിറ്റി എഞ്ചിനിയര്‍-ബി ടെക് സിവില്‍എഞ്ചിനിയറിംഗ്/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ് ഗ്രാമവികസന പദ്ധതി/ജല വിതരണപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടു വീലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം,
കമ്മ്യുണിറ്റി ഫെസിലിറ്റേര്‍-ഏതെങ്കിലുംവിഷയത്തില്‍ ബിരുദവും ഗ്രാമവികസനം/സാമൂഹ്യസേവനം/ജലവിതരണ പദ്ധതി എന്നിവയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ ജോലി പരിചയം, കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍, അതാത് പഞ്ചായത്തുകാര്‍ എന്നിവര്‍ക്ക് മുന്‍ഗണന, അപേക്ഷകള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ ജനുവരി 16 ന് 5 മണിക്കകം ലഭിക്കണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. കരാര്‍ കാലാവധി 10 മാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232223
നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റ് ഒഴിവ്
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം . യോഗ്യത, ശമ്പളം,നിർദ്ദിഷ്‍ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ഉണ്ട്. (www.nuals.ac.in ) . മുൻ വിജ്ഞാപനം വഴി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഗസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ്
നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ. യിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: മെക്കാനിക്കൽ പ്രൊഡക്ഷൻ എഞ്ചിനിയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഥവാ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടിന് നെട്ടൂരിലെ ഐ.ടി.ഐ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂന് ഹാജരാകണം. ഫോണ്‍: 0484-2700142












Click it and Unblock the Notifications