Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന് അവസരം..ചെയ്യേണ്ടത് ഇത്രമാത്രം

‌സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന് അവസരം. വിവിധ സ്ഥാപനങ്ങളിൽ ആയി 1,000-ത്തിൽ അധികം ഒഴിവുകളുണ്ട്.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസർക്കാരിനുകീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംയുക്തമായാണ് എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ്/ എൻജിനീയറിങ് ഡിപ്ലോമ അപ്രന്റിസ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

job

അഭിമുഖ തീയതി: 2023 ജനുവരി 7.

സമയം: രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ. റിപ്പോർട്ടിങ് സമയം: രാവിലെ 8 മുതൽ 11 വരെ.
സ്ഥലം: സെൻട്രൽ പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം. ഫോൺ: 0484-2556530.

ഗ്രാജുവേറ്റ് അപ്രന്റിസ്
സ്‌റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം (റെഗുലർ-ഫുൾടൈം) നേടി മൂന്നുവർഷം കഴിയാത്തവരും (2020, 2021 & 2022 വർഷങ്ങളിൽ പാസായവർ) അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം.

ഡിപ്ലോമ അപ്രന്റിസ്
സ്‌റ്റൈപ്പൻഡ്: 8,000 രൂപ. യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ (റെഗുലർ-ഫുൾടൈം) നേടി മൂന്നുവർഷം കഴിയാത്തവരും (2020, 2021 & 2022 വർഷങ്ങളിൽ പാസായവർ) അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം. എല്ലാ ബ്രാഞ്ചുകാർക്കും പങ്കെടുക്കാം.
എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇ-മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

ജനുവരി 6-ന് മുൻപായി എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്യണം. അഭിമുഖം നടക്കുന്ന ദിവസം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. രജിസ്ട്രേഷനുള്ള അപേക്ഷാഫോം എസ്.ഡി. സെന്റർ വെബ്സൈറ്റിൽ (www.sdcentre.org) ലഭിക്കും. ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ നാഷണൽ വെബ് പോർട്ടലിൽ (http://portal.mhrdnats.gov.in/) രജിസ്റ്റർ ചെയ്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്ന കമ്പനികൾ/ സ്ഥാപനങ്ങളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org ൽ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+