നഗരസഭകളില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ആലപ്പുഴ: ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളും ബന്ധപ്പെട്ട നഗരസഭാ പരിധിയില്‍ താമസിക്കുന്നവരുമായ പ്ലസ്ടു ജയിച്ചവരും സാമൂഹിക വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം, കുടുംബശ്രീ പ്രവൃത്തിപരിചയം എന്നിവ അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ. പദ്ധതിയില്‍ സി.ഒ. ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ സി.ഒ.മാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2021 ജൂലൈ ഒന്നിന് 40 വയസ് കഴിയാന്‍ പാടില്ല. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘിപ്പിക്കും. പ്രതിമാസം പതിനായിരം രൂപ വേതനം ലഭിക്കും.
താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സി.ഡി.എസിന്റെ സാക്ഷ്യപത്രം സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, വലിയകുളം, ആലിശ്ശേരി വാര്‍ഡ്,ആലപ്പുഴ- 688 001 എന്ന വിലാസത്തില്‍ ജൂലൈ 27ന് ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477-2254104












Click it and Unblock the Notifications