Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകർക്ക് അവസരം; സൗജന്യ താമസവും ആനുകൂല്യങ്ങളും..അപേക്ഷിക്കാം

ഒമാനിൽ കമ്പ്യൂട്ടർ സയൻസ് ടീച്ചറുടെ ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.

ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദി വേൾഡ് സ്കൂളിലാണ് ഒഴിവുള്ളത്. സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. കമ്പ്യൂട്ടർ സയൻസിൽ ബി ടെക് അല്ലെങ്കിൽ എം സി എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സി ബി എസ് ഇ/ ഐ സി എസ് ഇ സ്കൂളുകളിൽ 8 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്.

omanjob3-1

മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷി, എം എസ് ഓഫീസ് പ്രാവീണ്യം എന്നിവയ്ക്ക് പുറമെ കേംബ്രിഡ്ജ് ലെവൽ (8-10 ക്ലാസുകൾ) സോഫ്റ്റ്‌വെയറുകളിലും പ്രോഗ്രാമിംഗ് ഭാഷകളിലും അറിവുണ്ടായിരിക്കണം. പ്രതിമാസം 330 ഒമാൻ റിയാൽ (ഏകദേശം 75,000 രൂപ ) ശമ്പളമായി ലഭിക്കും. സൗജന്യ ബാച്ചിലർ താമസ സൗകര്യം, വാർഷിക റിട്ടേൺ ടിക്കറ്റ്/അലവൻസ്, ഒമാനിൽ മെഡിക്കൽ ഇൻഷുറൻസ് എന്നിവയും ലഭിക്കും.

താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 7നകം അപേക്ഷിക്കണം.'Computer Science Teacher to WS-Oman' എന്ന് മെയിൽ സബ്ജെക്ട് ലൈനിൽ എഴുതണം. മെയിൽ അഡ്രസ് [email protected]

കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ

അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- II ലെ അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലെ ഒഴിവിലേക്ക് പാനൽ ക്ഷണിച്ചു. നിശ്ചിത വ്യവസ്ഥകൾക്ക് അനുസരണമായി ഏഴ് വർഷത്തിൽ കുറയാത്ത പ്രാക്ടീസ് ഉള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം വിലാസം, ജനനത്തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, എൻറോൾമെന്റ് തീയതി, ജാതി /മതം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ബാർ കൗൺസിൽ സാക്ഷ്യപത്രം, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ ഹാജരാക്കണം. അപേക്ഷകൾ ആലപ്പുഴ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 16 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ലഭിക്കണം. ഫോൺ 0477-2251676, 2252580.

അസിസ്റ്റന്റ് മാനേജർ നിയമനം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. മാലിന്യസംസ്ക്കരണ മേഖലയിലും ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകും. പ്രായപരിധി: 35 വയസ്. സമർപ്പിക്കേണ്ട രേഖകൾ: കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്. ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകർ കൊറിയർ / തപാൽ / നേരിട്ട് സമർപ്പിക്കാം. അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 - 2724600, www.cleankeralacompany.com.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+