Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, വനിത അഭിഭാഷകർക്ക് അവസരം: തൊഴിൽ വാർത്തകൾ അറിയാം

ഹോസ്ദുർഗ്ഗിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നീതിന്യായം - സിവിൽ) ഒഴിവ്. വിരമിച്ച കോടതി ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട്- 671 123 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 21നകം (തിങ്കൾ) അപേക്ഷിക്കണം .ഫോൺ 04994 256390.

വനിതാ അഭിഭാഷകരുടെ ഒഴിവ്

കേന്ദ്ര സർക്കാർ ധനസഹായത്തോടെ വിദ്യാനഗർ കുടുംബക്ഷേമ ഉപകേന്ദ്രത്തിനടുത്ത് പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലാണ് ഒഴിവ്്. 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം. കാസർകോട് വനിതാ സംരക്ഷണ ഓഫീസർക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ഫെബ്രുവരി 28 (തിങ്കൾ)നകം അപേക്ഷിക്കണം. വിലാസം - വനിതാ സംരക്ഷണ ഓഫീസർ, വനിത ശിശു വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, രണ്ടാംനില, വിദ്യാനഗർ പോസ്റ്റ്, കാസർകോട് - 671 123. ഫോൺ 04994 256266, 04994 255266, 9446270127.

kerala

വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ നിയമനത്തിന് അപക്ഷ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ-ശിശുവികസന വകുപ്പിന്റെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും ചുവടെ.

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍): ഒഴിവുകളുടെ എണ്ണം-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കോളജി/ സോഷ്യോളജി/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം ഹോണറേറിയം- 22,000രൂപ.

കേസ് വര്‍ക്കര്‍: ഒഴിവുകള്‍-2. പ്രായം- 25നും 45നും ഇടയില്‍. സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 15,000രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍: ഒഴിവുകള്‍-1 പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കാളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 15,000രൂപ. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ജോലി സമയം.

ഐ.ടി. സ്റ്റാഫ്: ഒഴിവുകള്‍-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. പ്രാദേശിക ഭാഷയില്‍ ടൈപ്പിംഗ് പരിജ്ഞാനം.സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക്ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 12,000 രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സെക്ക്യൂരിറ്റി: ഒഴിവുകള്‍-1.പ്രായം- 35നും 50നും ഇടയില്‍. എഴുത്തും വായനയും അറിഞ്ഞിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഹോണറേറിയം- 8,000 രൂപ. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെയാണ് ജോലിസമയം.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍:ഒഴിവുകള്‍-1. പ്രായം - 35നും 50നും ഇടയില്‍. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളില്‍ മൂന്നുവര്‍ഷ്തതെ പ്രവൃത്തി പരിചയം. ഹോണറേറിയം- 8,000 രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 23ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷഫോറത്തിന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2960171.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+