ഐഡിബിഐ ബാങ്കില്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് അവസരം; 1044 ഒഴിവുകള്‍
ഐ ഡി ബി ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ 1044 എക്‌സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 17 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി അപേക്ഷിക്കാം. പ്രായപരിധി: 20 മുതല്‍ 25 വയസ്സ് വരെ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓണ്‍ലൈന്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പോസ്റ്റ്: എക്‌സിക്യൂട്ടീവുകള്‍
ഒഴിവുകളുടെ എണ്ണം: 1044
പേ സ്‌കെയില്‍: 29000/ (പ്രതിമാസം)
വിഭാഗം തിരിച്ചുള്ള വിശദാംശങ്ങള്‍
യുആര്‍: 418
എസ്സി: 175
എസ്ടി: 79
ഒബിസി: 268
ഇഡബ്ല്യുഎസ്: 104
ആകെ: 1044
ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. മൈക്രോബയോളജിയിൽ എം.എസ്‌സി എംഎൽ.ടിയാണ് യോഗ്യത. ആറ് മാസത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം. ഇവരുടെ അഭാവത്തിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി എം.എൽ.ടിയുള്ളവരേയും പരിഗണിക്കും. അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 13നകം ലഭിക്കണം.
സിമെറ്റിൽ സീനിയർ ലക്ചറർ: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ ഉദുമ (കാസർകോട് ജില്ല-0467-2233935), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ബിരുദം ആണ് യോഗ്യത. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). www.simet.kerala.gov.in ൽ റിക്രൂട്ട്‌മെന്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി 19 വരെ അപേക്ഷ സമർപ്പിക്കാം. തപാലിൽ അയയ്ക്കുന്ന അപേക്ഷ 23നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഹാൻഡ്‌ലിംഗ് അനാലിറ്റിക്കൽ ഇൻസ്ട്രുമെൻസിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾ 14ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പ്രോജക്ട് കോഓർഡിനേറ്റർ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ (കൈല) പ്രോജക്ട് കോഓർഡിനേറ്റർമാരുടെ രണ്ട് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാറിലാണ് നിയമനം. വിശദമായ നോട്ടിഫിക്കേഷൻ www.kyla.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 7 വൈകിട്ട് 5 മണിവരെ [email protected] ൽ റെസ്യുമേ/ ബയോ-ഡാറ്റ സമർപ്പിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അഭിമുഖത്തിനായുള്ള കാൾ ലെറ്റർ ഇ-മെയിലിൽ നൽകും
ഗസ്റ്റ് അധ്യാപക അഭിമുഖം
ആറ്റിങ്ങൾ സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ 2022-23 അധ്യായന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.












Click it and Unblock the Notifications