ഇന്ത്യൻ ആർമിയിൽ നിയമബിരുദക്കാർക്ക് അവസരം; എട്ട് ഒഴിവുകൾ
ദില്ലി: ഇന്ത്യൻ ആർമിയുടെ 27-ാമത്തെ ജാഗ് എൻട്രി സ്കീം കോഴ്സിൽ അപേക്ഷിക്കാം. എട്ട് ഒഴിവുകളിലേക്ക് നിയമബിരുദക്കാർക്കാണ് അവസരം. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിൽ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അവിവാഹിതർക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിൽ പരിശീലനം നൽകും. വനിതകൾ-2, പുരുഷന്മാർ-6 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
55 ശതമാനം മാർക്കോടെ എൽഎൽ.ബി. ബിരുദമാണ് യോഗ്യത. ബാർ കൗൺസിലിൽ രജിസ്റ്റർചെയ്യാൻ യോഗ്യതയുണ്ടായിരിക്കണം. 21-27 വയസ്സ് ആണ് പ്രായപരിധി. 01 ജൂലായ് 2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷകർ 02 ജൂലായ് 1994-നും 01 ജൂലായ് 2000-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4.
കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications