എന്‍ടിപിസിയില്‍ 230ഓളം ഒഴിവുകളില്‍ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയില്‍ 230 ഓളം ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സ്റ്റേഷനുകളിലും പ്രോജക്ടുകളിലുമായാണ് നിയമനം. വിശദവിവരങ്ങള്‍ www.ntpc.co.in എന്ന വെബ്‌സൈറ്റിലുണ്ട്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 300 രൂപ. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. അവസാന തീയതി: മാര്‍ച്ച് 10. പ്രായപരിധി: 30 വയസ്സ്. ശമ്പളം: 30,000- 1,20,000 രൂപ.

അസിസ്റ്റന്റ് എന്‍ജിനീയര്‍- 200
യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം, തെര്‍മല്‍/ ഗ്യാസ് പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് കെമിസ്റ്റ്- 30
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.എസ്സി. കെമിസ്ട്രി. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലോ അനാലിസിസിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പവര്‍ പ്ലാന്റിലെ പരിചയം അഭിലഷണീയം.












Click it and Unblock the Notifications