ദുബായ് ആശുപത്രിയിൽ നഴസുമാർക്ക് അവസരം, നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.
ഐ.പി.ഡി വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സര്‍ജിക്കല്‍/മെഡിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷന്മാര്‍ക്കും ഒ.റ്റി നഴ്സ് ഒഴിവിലേക്ക് അഞ്ച് വര്‍ഷത്തിന് മുകളില്‍ (ഇ.എന്‍.ടി/ഒബിഎസ ഗൈനിക്/ഓര്‍ത്തോ/പ്ലാസ്റ്റിക് സര്‍ജറി/ജനറല്‍ സര്‍ജറി ഒ.ടി) പ്രവര്‍ത്തിപരിചയം ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
കാര്‍ഡിയോളജി ടെക്നിഷ്യന്‍ വിഭാഗത്തിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ള വനിതകള്‍ക്ക് മാത്രവും മറ്റ് ടെക്നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ നിര്‍ബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസ്സായിരിക്കണം (അപേക്ഷ സമര്‍പ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്. 5000 മുതല്‍ 5500 ദിര്‍ഹം വരെ(ഏകദേശം 1 ലക്ഷം മുതല്‍ 1.13 ലക്ഷം ഇന്ത്യന്‍ രൂപ ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി.എച്ച്എ.
ഉദ്യോഗാര്‍ഥികള്‍ അപ്ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ മുതലായവ സഹിതം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി 2022 മാര്‍ച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്സിന്റെ വെബ്സൈറ്റില്‍ നിന്നും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യവും ലഭ്യമാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ 17 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും ഉണ്ടായിരിക്കണം) യോഗ്യതയുള്ളവരെ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം 10.30 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2316680.
ചാക്ക ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദവുമുള്ളവർക്ക് പങ്കെടുക്കാം. 12-ാം ക്ലാസിൽ ഇംഗ്ലിഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കംപ്യൂട്ടർ അല്ലെങ്കിൽ ഡിപ്ലോമയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെയാണ് ഇന്റർവ്യൂവിനു ഹാജരാകേണ്ടത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ.












Click it and Unblock the Notifications