കേരളത്തിലെ 14 ജില്ലകളിൽ നഴ്സുമാർക്ക് അവസരം: 1506 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) 1506 ഒഴിവ്. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ നിയമനമാണ്. താൽപര്യമുള്ളവർക്ക് മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കണം.
യോഗ്യത: ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം , ഒരു വർഷ പരിചയം.
പ്രായപരിധി: 40. 2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.
ശമ്പളം: നാലു മാസ പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും.
തിരഞ്ഞെടുപ്പ്: യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. ഫീസ്: 325 രൂപ. ഒാൺലൈനായി അടയ്ക്കണം. വിശദ വിവരങ്ങൾക്ക് www.cmdkerala.net, www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ
തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കളക്ഷൻ എക്സിക്യൂട്ടീവ്, കാഷ്യർ കം അക്കൗണ്ടന്റ്, ഇന്റേണൽ ഓഡിറ്റ് ഇൻവെന്റർ, അസിസ്റ്റന്റ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്( ഓഫീസ് - വർക്ക് ഫ്രം ഹോം), ടെലി കോളർ (ബിസിനസ് ഡെവലപ്‌മെന്റ്), ഫോട്ടോഷോപ്പ് ഡിസൈനർ, പ്രോജക്‌റ്റ് എഞ്ചിനീയർ, മർച്ചൻഡൈസ് സൂപ്പർവൈസർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫ്, നീതി സ്‌റ്റോറിനുള്ള ഫാർമസിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് മാർച്ച് 19ന് ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4.30 വരെ കൂടിക്കാഴ്‌ച നടത്തുന്നു.
എക്‌സ് സർവീസ് മാൻ /എംബിഎ/ബി കോം/ എംകോം/ബി-ടെക് അല്ലെങ്കിൽ ടെക്‌നിക്കൽ/ വിഎച്ച്എസ്ഇ/ ഫോട്ടോഷോപ്പ് കോഴ്‌സിനൊപ്പം ഡിപ്ലോമ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കൽ ഡിപ്ലോമ/ഡി.ഫാം/ പ്ലസ്ടു( ടു വീലറും ലൈസൻസും ഉള്ള ) പിജി/ഡിപ്ലോമ) / ഏതെങ്കിലും ബിരുദം/ പ്ലസ് ടു,
മാൻലൈസൻസ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വാട്‌സ്ആപ്പ് മുഖേനയോ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം. തൃശൂർ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വാട്‌സ്ആപ്പ് നമ്പർ. 9446228282. രജിസ്‌ട്രേഷനും പരിശീലനവും പൂര്‍ത്തിയാക്കിവര്‍ക്ക് എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെബ്സൈറ്റായ www.employabilitycentre.org മുഖേന അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.
ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസ കാലയളവിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച 22 ന് (ചൊവ്വാഴ്ച) രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232318
കുക്ക് തസ്തികയിൽ രണ്ട് ഒഴിവുകൾ
Recommended Video
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽ.സി മുൻഗണനാ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗത്തിലുമായി കുക്ക് (ഫീമെയിൽ ) തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് പാസായതും പാചകമേഖലയിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയമുള്ള ശ്രീ ചിത്രാഹോമിലെ അന്തേവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ശ്രീ ചിത്രാഹോമിലെ അന്തേവാസികളുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർത്ഥികളേയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 11ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.












Click it and Unblock the Notifications