Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സുമാർക്ക് ദുബായിൽ അവസരം; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്‌സുമാരുടെ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വര്‍ഷം ലേബര്‍ ആന്‍ഡ് ഡെലിവറി/ മറ്റേര്‍ണിറ്റി/പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, മിഡൈ്വഫറി, ഔട്ട് പേഷ്യന്റ്, എമര്‍ജന്‍സി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവൃത്തി പരിചയം ഉള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.

എമര്‍ജന്‍സി വകുപ്പില്‍ പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ നിര്‍ബന്ധമായും ഡിഎച്ച്എ പരീക്ഷ പാസ്സായിരിക്കണം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്. ശമ്പളം 5000 ദിര്‍ഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ). യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി എച്ച് എ . താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ മുതലായവ സഹിതം നോര്‍ക്ക റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി 2022 മാര്‍ച്ച് 31 നകം അപേക്ഷിക്കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്്‌നോര്‍ക്കറൂട്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരില്‍ മിസ്ഡ് കോള്‍ സൗകര്യവും ലഭ്യമാണ്.

kerala

റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.

അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. അപക്ഷകൾ ഏപ്രിൽ 11നകം നൽകണം.
ബി-ടെക് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവും വേണം. ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. 18നും 40നു മദ്ധ്യേ ആയിരിക്കണം പ്രായം. 30,000 രൂപ (കൺസോളിഡേറ്റഡ്) പ്രതിമാസ വേതനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലാബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.dairydevelopment.keralagov.in, ഫോൺ: 0471-2440074.

താല്‍ക്കാലിക ക്ലീനര്‍ നിയമനം

Recommended Video

cmsvideo
    ജോലിയെവിടെ സര്‍ക്കാരേ, യുപിയില്‍ രാജ്നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍

    കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്ലീനറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 31 ന് രാവിലെ 11 മണിക്ക് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 - 232499, 9447243224.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+