Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമനിയിൽ നഴ്സുമാർക്ക് അവസരം, ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് : അറിയേണ്ട കാര്യങ്ങൾ

ജർമനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമൻ ഭാഷയിൽ ബി1 ലെവൽ യോഗ്യതയും നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാർഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.

ജർമനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യാൻ ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യത നേടണം. കൂടാതെ ലൈസൻസിംഗ് പരീക്ഷയും പാസാകണം. നിലവിൽ ബി1 യോഗ്യത നേടിയ നഴ്സുമാർക്ക് ബി2 ലെവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അർഹതയുണ്ട്.

JOB

മേൽപ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജർമനിയിലെ തൊഴിൽ ദാതാവ് നേരിട്ടോ ഓൺലൈനായോ ഇന്റർവ്യു നടത്തിയായിരിക്കും തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂർണമായും ജർമൻ തൊഴിൽദാതാവിന്റെ തീരൂമാനത്തിന് വിധേയമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബർ 24. അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ വിലാസം: [email protected]. വിശദാശംങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 452 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം. ബി1 ലെവൽ മുതൽ ജർമൻ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

അഭിമുഖം 15 ന്
ദേശീയ ആരോഗ്യ ദൗത്യം പ്രൊജെക്ടില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബില്‍ ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഡിസംബര്‍ 15 രാവിലെ 10 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:0490 2399207.

ഐ.എച്ച്.ആര്‍.ഡി കോഴ്സുകളില്‍ പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി 2022 ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി ടെക്നിക്ക്സ് ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ്(എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍റ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് (ഡി.എല്‍.എസ്.സി.എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബൈഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ എന്നിവയാണ് കോഴ്സുകള്‍.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    അപേക്ഷാഫോറവും വിശദവിവരങ്ങളും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റില്‍ (www.ihrd.ac.in)ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപയുടെ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100രൂപ) ഡി.ഡി സഹിതം ഡിസംബര്‍ 31ന് വൈകുന്നേരം നാലിന് മുന്‍പ് അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+