Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷയില്‍ നഴസുമാര്‍ക്ക് അവസരം; 4070 നഴ്‌സിംഗ് ഓഫീസര്‍ ഒഴിവുകള്‍

ഒഡീഷ സബോര്‍ഡിനേറ്റ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജില്ലാ കേഡറിലെ 4070 നഴ്‌സിംഗ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 07, 2022 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ osssc.gov.in വഴി അപേക്ഷിക്കാം.

ഒഴിവ് വിശദാംശങ്ങള്‍

പോസ്റ്റ്: നഴ്‌സിംഗ് ഓഫീസര്‍

ഒഴിവുകളുടെ എണ്ണം: 4070

പേ സ്‌കെയില്‍: 29200 - 92300/ ലെവല്‍-8

വിഭാഗം തിരിച്ചുള്ള വിശദാംശങ്ങള്‍

യു ആര്‍: 2035

എസ് സി: 898

എസ് ടി: 647

എസ് ഇ ബി സി : 490

ആകെ: 4070

അപേക്ഷകര്‍ 10+2 ഇന്റര്‍മീഡിയറ്റ് പാസായിരിക്കണം. ജിഎന്‍എം ഡിപ്ലോമ /ബിഎസ്സി നിര്‍ബന്ധമാണ്. അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചതായിരിക്കണം. പ്രായപരിധി: 21 മുതല്‍ 38 വയസ്സ് വരെ

job

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമീഷണർ(അക്കാഡമിക്), പ്രോഗ്രാമിംഗ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിയുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന മേയ് 31ന് മുമ്പ് പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

അദ്ധ്യാപക ഒഴിവ്
മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2022-2023 വർഷത്തിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട് ടൈം), ഇലക്ട്രോണിക്‌സ്, തുടങ്ങിയ വിഷയങ്ങളിൽ മെയ് 20 നും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് (പാർട്ട് ടൈം), തുടങ്ങിയ വിഷയങ്ങളിൽ മെയ് 21 നും ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പിഎച്ച്ഡി, എംഫിൽ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി മെയ് 20, 21 തിയ്യതികളിൽ രാവിലെ 10ന് കാഞ്ഞിരപ്പൊയിലിൽ കോളേജ് ഓഫീസിൽ എത്തണം. ഫോൺ 04672240911, 9447070714.

അദ്ധ്യാപക ഒഴിവ്
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ആശ്രമം സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകർ, അനദ്ധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം എച്ച് എസ് എ വിഭാഗത്തിൽ മെയ് 17 ന് രാവിലെ 10 മുതലും, എച്ച് എസ് എസ് ടി വിഭാഗത്തിൽ മെയ് 18 ന് രാവിലെ 10 മുതലും കാസർകോട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. ഫോൺ 04994 255466.

യോഗ അധ്യാപക ഒഴിവ്
ബദിയഡുക്ക ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിലേക്ക് യോഗ അധ്യാപകന്റെ ഒഴിവ്്. അപേക്ഷകർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് യോഗയിൽ ഒരു വർഷത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് കോഴ്സോ, പിജി ഡിപ്ലോമ കോഴ്സോ വിജയിച്ചവരായിരിക്കണം. ബി എൻ വൈ എസ്, എം എസ് സി (യോഗ), എം ഫിൽ (യോഗ) തുടങ്ങിയവ അഭികാമ്യം. അഭിമുഖം മെയ് 20 ന് രാവിലെ 11ന് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസിൽ. ഫോൺ 9605506566.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+