കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം; അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേര്‍ഡ് നഴ്‌സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന 23 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം ഇവര്‍ സൗദി അറേബ്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ചു.

വരുന്ന മാസങ്ങളില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ നോര്‍ക്ക റൂട്ട്‌സ് വഴി പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം.

saudi

സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജന്‍സികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്‌സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്.

മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം

നോര്‍ക്ക റൂട്ട്‌സ് വഴി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ , ആധാര്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോട്ടോ(ജെ പി ജി ഫോര്‍മാറ്റ് , വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ഛ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലില്‍ പരാമര്‍ശിക്കേണ്ടതാണ്. കൊച്ചിന്‍, ബംഗളൂരു, ഹൈദരാബാദ്, ന്യൂദല്‍ഹി എന്നിവയില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികളെയും നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ഇമെയില്‍/ ഫോണ്‍ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതല്‍ ഒഴിവുകള്‍ സൗദിയില്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.

സ്മൃതി ഇറാനി വന്ന് ശേഷം ആക്രമണമെന്ന് സതീശന്‍, ഗാന്ധിയുടെ ഫോട്ടോ നിലത്തിട്ടതിനെ ചൊല്ലി പോര്!!സ്മൃതി ഇറാനി വന്ന് ശേഷം ആക്രമണമെന്ന് സതീശന്‍, ഗാന്ധിയുടെ ഫോട്ടോ നിലത്തിട്ടതിനെ ചൊല്ലി പോര്!!

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

 ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡൈവലപ്‌മെന്റി (സി.എഫ്.ആര്‍.ഡി)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാമെന്നും സി.എഫ്.റ്റി.കെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

എം ബി എ ഓൺലൈൻ ഇന്റർവ്യൂ

എം ബി എ ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എംബിഎ ബാച്ചിലേക്ക് ജൂൺ 28 രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി-മാറ്റ്, കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസാനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷവിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ https://meet.google.com/uei-nnmc-hdz എന്ന ലിങ്കിൽ കയറി ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547618290, 9447002106

സ്റ്റാഫ് നഴ്സ് നിയമനം

സ്റ്റാഫ് നഴ്സ് നിയമനം

തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള, ആരോഗ്യക്ഷമതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28 ന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2321511

English summary
Opportunity for nurses in Saudi Arabia; Here's how to apply for an interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X