Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെൽജിയത്തിലേക്ക് നഴ്‌സുമാർക്ക് അവസരം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി / ജി.എൻ.എം നഴ്‌സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകർ ബയോഡാറ്റയും IELTS/ OET സ്‌കോർഷീറ്റ് എന്നിവ [email protected] എന്ന മെയിലിലേക്ക് ഈ മാസം 10 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.

ഡെപ്യൂട്ടി രജിസ്ട്രാർ ഡെപ്യൂട്ടേഷൻ നിയമനം

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13ന് വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

nurse

പ്രോഗ്രാം ഓഫീസർ കരാർ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in.

ഓഫീസ് സ്റ്റാഫ് നിയമനം

നിലമ്പൂർ ഗവ. ഐ.ടി.ഐയിൽ ഇൻസിസ്റ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന നൈപുണ്യ കോഴ്സിന്റെ ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഏപ്രിൽ നാലിന് പകൽ 11ന് നിലമ്പൂർ ഐ.ടി.ഐയിലെ നൈപുണ്യ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഫോൺ: 7510481819.

നഴ്‌സ് ഒരു ഒഴിവ്; ഇന്റര്‍വ്യൂ 5ന്

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഒരു നഴ്‌സ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11-ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം.
കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്ന് മൂന്നു മാസത്തെ ബേസിക് ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്ന് മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ് പാസായിരിക്കണം.

മേട്രണ്‍ തസ്തികയില്‍ താല്‍കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (ഫീമെയില്‍) തസ്തികയിലേക്ക് താല്‍കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ 19നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (പുരുഷന്മാരും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രിയും ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനിലുളള ആറു മാസത്തെ പരിചയവും.

Recommended Video

cmsvideo
    സത്യം ഞാന്‍ അറിഞ്ഞ് കഴിഞ്ഞു,ഏപ്രില്‍ 15 ന് ദിലീപ് അനുകൂലികള്‍ വിജയം ആഘോഷിക്കും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+