കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ചവര്‍ക്ക് എസ്ബിഐയില്‍ അവസരം: 211 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിരമിച്ച ഓഫീസര്‍മാരുടെ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sbi.co.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 211 ഒഴിവുകള്‍ നികത്തും. ഇതിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 ആണ്. 211 ഒഴിവുകളില്‍ 207 ഒഴിവുകള്‍ എഫ് എല്‍ സി കൗണ്‍സിലര്‍മാരുടെ റിക്രൂട്ട്മെന്റിനും നാലെണ്ണം എഫ് എല്‍ സി ഡയറക്ടര്‍മാര്‍ക്കുമാണ്.

അപേക്ഷകര്‍ 2022 ജൂണ്‍ 15-ന് 60-63 വയസ്സിനിടയിലുള്ളവരായിരിക്കണം. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൗണ്‍സിലര്‍മാര്‍ പൊതുജനങ്ങളെ ഉപദേശിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാല്‍ പ്രാദേശിക ഭാഷ (വായന, എഴുത്ത്, സംസാരിക്കല്‍, മനസ്സിലാക്കല്‍) എന്നിവയും കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള പ്രവര്‍ത്തന പരിജ്ഞാനവും നിര്‍ബന്ധമാണ്. വിരമിച്ച ജീവനക്കാരന്റെ കൈവശം ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരിക്കണം.

ഷോര്‍ട്ട്ലിസ്റ്റിംഗിന്റെയും അഭിമുഖ പ്രക്രിയയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. 100 മാര്‍ക്കിന് ആയിരിക്കും അഭിമുഖം, യോഗ്യതാ മാര്‍ക്കുകള്‍ എസ്ബിഐ തന്നെ തീരുമാനിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

ക്വട്ടേഷൻ ക്ഷണിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ കോമ്പൗണ്ടിലുള്ള സി-5 കോർട്ടേഴ്‌സ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ/ടെന്റർ ക്ഷണിച്ചു.
ക്വട്ടേഷൻ/ടെന്ററുകൾ ജൂൺ 20ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ 4 വരെ ഓഫീസിൽ നേരിട്ടോ 0471 2559388, 326, 327 എന്ന നമ്പരിലോ ബന്ധപ്പെടണം.

ഡ്രൈവർമാർക്ക് പരിശീലനം

ഡ്രൈവർമാർക്ക് പരിശീലനം

സ്‌ഫോടക വസ്തുകൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ജൂൺ 22, 23, 24 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0471 2779200, 9074882080.

അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിലേക്ക് ഹിന്ദി, പ്രീസർവീസ് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ വകുപ്പു മേധാവികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ള തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in.

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ


ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ കോട്ടയം ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിൽ (6 മാസത്തേക്ക് താല്ക്കാലികമായി) സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 24നു രാവിലെ 11നു കോട്ടയം വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇമെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

Recommended Video

cmsvideo
Hibi eden | ഹൈബി ഈഡന്റെ ട്വീറ്റ്, പ്രതികരിച്ച് സിന്ധ്യ | *Kerala

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാർക്ക് അവസരം: പ്രതിമാസ ശമ്പളം 90,000 രൂപസൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാർക്ക് അവസരം: പ്രതിമാസ ശമ്പളം 90,000 രൂപ

English summary
Opportunity for retirees in SBI: 211 vacancies, how to apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X