ഡിആര്‍ഡിഒയില്‍ സയന്റിസ്റ്റ് ഒഴിവുകളില്‍ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്, മറ്റ് വിഷയങ്ങളിലുള്ള 58 സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജൂണ്‍ 28 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് rac.gov.in വഴി അപേക്ഷിക്കാവുന്നതാണ്.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളോട് നിയമങ്ങള്‍ക്കനുസൃതമായി നടത്തുന്ന അന്തിമ വ്യക്തിഗത അഭിമുഖത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കും, അത് കോള്‍ ലെറ്റിലൂടെ അറിയിക്കും. അന്തിമ വ്യക്തിഗത അഭിമുഖത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥി നേടിയ മാര്‍ക്കിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ്. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് എന്നീ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസ് രൂപയായി നല്‍കണം. എസ്സി/എസ്ടി/ വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസില്ല.

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ UI/UX Developer കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1. ഫോൺ: +91 8086691076, +91 9446987943.
ഭിന്നശേഷിക്കാർക്കു തൊഴിൽ പരിശീലനം
ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഇലക്‌ട്രോണിക്, പ്രിന്റിംഗ് ആൻഡ് ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ് എന്നിവയിൽ ദീർഘ/ ഹ്രസ്വകാല പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം നൽകും.
അടുത്ത മാസം മുതൽ പ്ലംബിംഗ്, കാർപെന്ററി എന്നീ രണ്ടു കോഴ്‌സുകൾ കൂടി ആരംഭിക്കുന്നു. ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ടൈപ്പ്‌റൈറ്റിങ് കെ ജി റ്റി.ഇ ( കേരള ഗവ. ടെക്‌നിക്കൽ എഡ്യൂക്കേഷൻ ) നടത്തുന്ന ലോവർ / ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം സെന്ററിൽ നടത്തുന്നുണ്ട്. വിശദവിവരങ്ങൾക്ക്: 0471-250371.
അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം
ആലപ്പുഴ : കേരള മീഡിയ അക്കാദമിയില്‍ യു ഡി ക്ലാർക്ക് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് ജൂണ്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം കൂടുതൽ വിവരത്തിന് ഫോണ്‍ : 0484 2422275.
മോഡല്‍ പോളിടെക്‌നിക് കോളേജിൽ ലക്ചറർ നിയമനം
ആലപ്പുഴ: ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ് ( എൽ സി സംവരണം) ഫിസിക്‌സ് (ഈഴവ) ഇലക്‌ട്രോണിക്‌സ് ( എൽ സി, വിശ്വകർമ്മ) കമ്പ്യൂട്ടര്‍ ( എൽ സി ) ഇലക്ട്രിക്കല്‍ ( പട്ടിക ജാതി ) ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (കുടുംബി, വാണിക വൈശ്യ, വീരശൈവ, ഹിന്ദു ചെട്ടി) ട്രേഡ്‌സ്മാന്‍ ഇന്‍ മെക്കാനിക്കല്‍ ( ഈഴവ ) എന്നീ വിഷയങ്ങളിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുളളവർ ജൂണ്‍ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പങ്കെടുക്കണം . ഫോണ്‍: 9447488348 .
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications