Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് അവസരം; 11ഓളം ഒഴിവുകള്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ 11 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സ്‌പോര്‍ട്‌സ് ട്രെയിനര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

job

യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവര്‍ക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. സംവരണ ക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിയമനം. കേരളത്തിന് പുറത്തുനിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.

യോഗ്യരായ അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജനനത്തീയതി, ജോലിപരിചയം, പബ്ലിക്കേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് [email protected] എന്ന ഇ-മെയില്‍ വിലാസം വഴി അയയ്ക്കണം. ഏപ്രില്‍ 15-നകം അപേക്ഷ സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+