കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ അധ്യാപകര്‍ക്ക് അവസരം; 400ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ദുബായ്: പുതിയ അധ്യയ വര്‍ഷത്തിന് മുന്നോടിയായി യു എ ഇയില്‍ നിരവധി അധ്യാപക ഒഴിവുകള്‍. ഗണിതം, സയന്‍സ് അധ്യാപകര്‍ക്കാണ് ഏറ്റവും കൂടുതല്‍ അവസരം. പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 29 നോ 30 നോ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂം ടീച്ചര്‍മാര്‍, മ്യൂസിക് ട്യൂട്ടര്‍മാര്‍, സബ്ജക്ട് സ്‌പെഷ്യലിസ്റ്റുകള്‍, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

250ഓളം ഒഴിവുകള്‍ ദുബായിലാണ്. അബുദാബിയില്‍ 100 ലേറെയും ഷാര്‍ജയില്‍ 12 ഓളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വടക്കന്‍ എമിറേറ്റുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. മിക്ക തസ്തികകളിലേയ്ക്കും ഓഗസ്റ്റിന് മുന്‍പ് അപേക്ഷിക്കണം. ടൈംസ് എജ്യുക്കേഷണല്‍ സപ്ലിമെന്റില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

ദുബായ് നോര്‍ത്ത് ലണ്ടന്‍ കോളേജിയേറ്റ് സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റര്‍നാഷനല്‍ ബാക്കലറിയേറ്റ് ഡിപ്ലോമ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപന പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. ദുബായ് ഡൈ്വറ്റ് സ്‌കൂളിലേയ്ക്ക് ഗണിത വിഭാഗത്തില്‍ തലവനെ ആവശ്യമുണ്ട്. കണക്കിലും എബി പ്രോഗ്രാമിലും അഗ്രഗണ്യരായവര്‍ക്ക് മുന്‍ഗണന. കൂടാതെ, സയന്‍സ് വിഭാഗത്തിലും തലവനെ ആവശ്യമുണ്ട്. ദുബായ് നോര്‍ഡ് ആഞ്ചലീന ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഗണിത അധ്യാപികയെയാണ് ആവശ്യമുള്ളത്. ദുബായ് സിറ്റിസണ്‍ സ്‌കൂളും അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

അബുദാബി ക്രാന്‍ലി സ്‌കൂളിന് ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരെയാണ് ആവശ്യം. അമിറ്റി ഇന്റര്‍നാഷനല്‍ സ്‌കൂളിലാണെങ്കില്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ തലവനെയും. അല്‍ റബീഹ് അക്കാദമിയിലും അധ്യാപക ഒഴിവുകളുണ്ട്. റാസല്‍ഖൈമ റാക് അക്കാദമിയിലേയ്ക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ അസി.ഹെഡിനെയാണ് വേണ്ടത്. ഇംഗ്ലീഷില്‍ ബിരുദവും ബിഎഡും നിര്‍ബന്ധമാണ്. അല്‍ദാര്‍ എജുക്കേഷന്‍ വടക്കന്‍ എമിറേറ്റിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബ്രൈറ്റണ്‍ കോളജ്, യാസ് അക്കാദമി എന്നിവ ഗണിതാധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

 സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അധ്യാപകർ

സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അധ്യാപകർ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 27ന് രാവിലെ 11ന് നടക്കും. യു.ജി.സി. നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ആരോഗ്യ സർവകലാശാലയിൽ 46 തസ്തികകൾ

ആരോഗ്യ സർവകലാശാലയിൽ 46 തസ്തികകൾ

ആരോഗ്യ സർവകലാശാലയിൽ 46 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് 11 എന്നീ തസ്തികളാണ് അനുവദിച്ചത്. സർവകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് അധിക തസ്തികൾ ആവശ്യമാണെന്ന പ്രവർത്തന പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. സർവകലാശാലയുടെ കീഴിൽ 318 അഫിലിയേറ്റഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ 90,000ത്തോളം വിദ്യാർഥികളുമാണുള്ളത്. സർവകലാശാലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ നിയമനങ്ങൾ സഹായിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ മേഖലയിൽ ആകെ 386 തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്


തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി മൂന്നു വർഷം വരെ നീട്ടാവുന്നതാണ്. ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ നൽകും. അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. നിയമനത്തിനായി മേയ് 23ന് രാവിലെ 10.30ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ കോളേജിൽ നേരിട്ടു ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി

English summary
Opportunity for teachers in the UAE; 400 vacancies, How to apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X