• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ അധ്യാപകർക്ക് അവസരം, മാർച്ച് 10നകം അപേക്ഷ നൽകണം; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.in ൽ മാർച്ച് 10 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.

അക്കൗണ്ട്‌സ് ഓഫിസർ താത്ക്കാലിക നിയമനം

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷനിൽ കരാർ/ താത്ക്കാലിക വ്യവസ്ഥയിൽ അക്കൗണ്ട് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 20,000 രൂപയായിരിക്കും വേതനം. എം.കോം ബിരുദവും, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലകളിൽ സൂപ്പർവൈസറി തലത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും GST, Income tax, Tally software എന്നിവയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി പരമാവധി 45 വയസ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ- 4351, എ.കെ.ജി. നഗർ റോഡ്, പേരൂർക്കട പോസ്റ്റ്, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ നേരിട്ടോ, sctfed@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ വിശദമായ ബയോഡേറ്റാ സഹിതം സമർപ്പിക്കണം.

പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും. കരാർ അടിസ്ഥാനത്തിലാകും നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക. 27,000 രൂപയാണ് വേതനം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 'Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014' എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. ഫോൺ: 0471-2320772/ 2320771.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ യോഗ്യതയുള്ള 22-45 മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in.

ഐ.ടി.സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ

വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ (രണ്ട് ഒഴിവ്) നിയമിക്കുന്നു. വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ (https://det.kerala.gov.in) ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 16ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.

English summary
Opportunity for teachers in UAE, Applications submitted by March 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X